സഭകളുടെ ഐക്യം: ഗുഡ്ന്യൂസിന്‍റെ പ്രയത്നം ചരിത്രരേഖയാകുന്നു: ഡോ. കെ.ജെ.മാത്യു

സഭകളുടെ  ഐക്യം: ഗുഡ്ന്യൂസിന്‍റെ പ്രയത്നം  ചരിത്രരേഖയാകുന്നു: ഡോ. കെ.ജെ.മാത്യു

തിരുവല്ല: പല തട്ടുകളിലായിരുന്ന ഭാരത്തിലെ സഭകളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ഗുഡ്ന്യൂസ് നല്‍കിയ നേതൃത്വം ക്രൈസ്തവ ചരിത്രത്തിലെ സുവര്‍ണ്ണ രേഖയാണെന്ന് സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ. മാത്യു പ്രസ്താവിച്ചു. അരനൂറ്റാണ്ടിനു മുമ്പെ ആരംഭിച്ച ഗുഡ്ന്യൂസിന്‍റെ പ്രഖ്യാപിത ലക്ഷ്യം ഭാരതത്തിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യമായിരുന്നു. 

1978-ല്‍ കേരളത്തിലെ പെന്തെക്കോസ്ത് ലീഡേഴ്സിനെ ഒരേ വേദിയില്‍ എത്തിച്ചത് ഗുഡ്ന്യൂസാണ്. ഈ സംഭവം അഭിനന്ദനാര്‍ഹവും നല്ലൊരു തുടക്കവുമായിരുന്നു.

പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു

ഗുഡ്ന്യൂസ് നേതൃത്വം നല്‍കിയ 'കേരള പെന്തെക്കോസ്ത് ഫെല്ലോഷിപ്പ്' എന്ന പേരില്‍ നടന്ന കണ്‍വന്‍ഷനില്‍ വ്യത്യസ്ത പ്രസ്ഥാനങ്ങളിലെ പ്രസംഗകരെ എത്തിച്ചത് നല്ലൊരു ആരംഭമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പെന്തെക്കോസ്ത് ഐക്യസംഘടനയായ പിസിഐ സമ്മേളനത്തില്‍ മുഖ്യസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസിഐ പ്രസിഡന്‍റ് പാസ്റ്റര്‍ ജെ. ജോസഫ് അധ്യക്ഷനായിരുന്നു. പവര്‍ വിഷന്‍ റ്റി.വി. ചെയര്‍മാന്‍ പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. പ്രകാശ് പി. തോമസ് വിഷയാവതരണം നടത്തി. 

പിസിഐ ജനറല്‍ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ഐപിസി മുന്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്, ഐപിസി സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ കെ.സി. തോമസ്, ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ വൈ. റെജി, ഡബ്ല്യുഎംഇ ദേശീയ ഓവര്‍സിയര്‍ പാസ്റ്റര്‍ ഒ.എം. രാജുക്കുട്ടി, ചര്‍ച്ച് ഓഫ് ഗോഡ് കേരള റീജിയന്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ ജോമോന്‍ ജോസഫ്, സുവാര്‍ത്ത ചര്‍ച്ച് പ്രസിഡന്‍റ് പാസ്റ്റര്‍ ഏബ്രഹാം ജോണ്‍, ശാരോന്‍ സഭ മുന്‍ വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, ന്യൂ ഇന്ത്യ ബൈബിള്‍ ചര്‍ച്ച് മുന്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ റ്റി.വൈ. യോഹന്നാന്‍, പാസ്റ്റര്‍മാരായ കെ.എ. ഉമ്മന്‍, പി. ജോയി, രാജു പൂവക്കാല, ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, ഫിന്നി പി മാത്യു, സാംകുട്ടി മാത്യു, ജോണ്‍ ജോസഫ്, ഈശോ ജേക്കബ്, ജെയിംസ് ഫിലിപ്പ്, സാംകുട്ടി ചാക്കോ നിലമ്പൂര്‍, ഐപിസി സ്റ്റേറ്റ് ട്രഷറര്‍ പി.എം. ഫിലിപ്പ്, ചര്‍ച്ച് ഓഫ് ഗോഡ് ബിലിവേഴ്സ് ബോര്‍ഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല, സജി മത്തായി കാതേട്ട്, പിസിഐ വൈസ് പ്രസിഡന്‍റുമാരായ സാം ഏബ്രഹാം കലമണ്ണില്‍, പസ്റ്റര്‍ ഫിലിപ്പ് ഏബ്രഹാം, സെക്രട്ടറിമാരായ പാസ്റ്റര്‍ റോയിസണ്‍ ജോണി, ലിജോ കെ. ജോസഫ്, ട്രഷറര്‍ ജിനു വര്‍ഗീസ്, കോ-ഓര്‍ഡിനേറ്റര്‍ അജി കുളങ്ങര, കണ്‍വീനര്‍ പാസ്റ്റര്‍ എം.കെ. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.