ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സംസ്ഥാന ക്യാമ്പ് അടൂരിൽ തുടക്കമായി
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന അദ്ധ്യാപക വിദ്യാർത്ഥി ക്യാമ്പ് ഡിസംബർ 24 മുതൽ 26 വരെ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ നടക്കും. സൺഡേസ്കൂൾ പ്രസിഡണ്ട് പാസ്റ്റർ വി.പി തോമസിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി ഉദ്ഘാടനം ചെയ്യും.
ദൈവവചന ക്ലാസുകൾ, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, കൗൺസിലിംഗ് സെക്ഷൻ, സംഗീത ശുശ്രൂഷ എന്നിവർ ക്യാമ്പിന്റെ ഭാഗമായി നടക്കും.14 വയസു മുതൽ 18 വയസ് വരെയുള്ള വിദ്യാർത്ഥികളും പ്രായപരിധിയില്ലാതെ അധ്യാപകരുമാണ് ക്യാമ്പിൻ പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

