ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും തൃശ്ശിലേരിയിൽ
വയനാട്: തൃശ്ശിലേരി ട്രൈബൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 12,13 തീയതികളിൽ ബൈബിൾ കൺവെൻഷൻ ദിവസവും വൈകിട്ട് 6ന് എം. എ. ഹാൾ ഓഡിറ്റോറിയംഗ്രൗണ്ടിൽ നടക്കും.. മലബാർ ഗോസ്പൽ മെലഡി സംഗീത വിരുന്നൊരുക്കും. പാസ്റ്റർ ഇ.എം. തോമസിന്റെ അധ്യക്ഷതയിൽ ട്രൈബൽ മിഷൻ ഡിസ്റ്റിക് കോഡിനേറ്റർ പാസ്റ്റർ വി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ.ജെ. ജോബ് അധ്യക്ഷത വഹിക്കും. പാസ്റ്റർ അനീഷ് കാവാലം മുഖ്യപ്രസംഗം നടത്തും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജിജി, ബ്രദർ ഷിനോജ് എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ : 8903774010

