ജീവിതം ഉടഞ്ഞു പോകാതെ സൂക്ഷിക്കണം എന്ന ആഹ്വാനവുമായി ഡിവൈൻ ടച്ച് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപനം

ജീവിതം ഉടഞ്ഞു പോകാതെ സൂക്ഷിക്കണം എന്ന ആഹ്വാനവുമായി ഡിവൈൻ ടച്ച് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപനം
ക്യാമ്പ് ഉദ്‌ഘാടനം പാസ്റ്റർ കെ.ജെ. ജോബ് നിർവഹിക്കുന്നു. പാസ്റ്റർ മനീഷ്, റോണി ടി രാജൻ, പാസ്റ്റർ ബിജു പോൾ, സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർ സി.ഐ. തോമസ്, പാസ്റ്റർ എം.കെ. സ്ക‌റിയ, കെ. ബി. രാജൻ, പാസ്റ്റർ വർഗീസ് ബേബി കായംകുളം, ജോയി കടുക്കായിയ്ക്കൽ, പാസ്റ്റർ ജോയ് മുളയ്ക്കൽ എന്നിവർ സമീപം

പാസ്റ്റർ വർഗീസ് ബേബി കായംകുളം

വയനാട് : ആത്മ പകർച്ചയുടെയും സമർപ്പണത്തിന്റെയും നാല് ദിനങ്ങൾ. ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 'ഡിവൈൻ ടച്ച്-3 യുവജന ക്യാമ്പ് വയനാട് മീനങ്ങാടി ഐ.സി.പി.എഫ് ക്യാമ്പ് സെന്ററിൽ ഏപ്രിൽ 28 മുതൽ മെയ് 1 വരെ നടന്നു. ഡി.പി.എം. ഡയറക്ടർ പാസ്റ്റർ വർഗീസ് ബേബിയുടെ അധ്യക്ഷതയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ അസോസിയേറ്റ്  പ്രസിഡന്റ് പാസ്റ്റർ കെ. ജെ. ജോബ് ഉദ്ഘാടനം നിർവഹിച്ചു. "പഴയ നിയമ കാലഘട്ടത്തിൽ കുത്തഴിഞ്ഞു ജീവിക്കുന്ന ഏലി പുരോഹിതന്റെ മക്കളുടെ നടപടികൾ കണ്ടിട്ടും അതിലൊന്നും വശംവദനാകാതെ തന്റെ ജീവിതത്തെ പവിത്രമായി സൂക്ഷിച്ച ശമുവേലിനെ പോലെ - സാഹചര്യങ്ങൾ ഒട്ടുംഅനുകൂലമല്ലെങ്കിലും-  യുവജനങ്ങൾ തന്നെത്താൻ സൂക്ഷിക്കാൻ സ്വയം സന്നദ്ധരാകണമെന്ന് " ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം ഉത്ബോധിപ്പിച്ചു.

"നമ്മുടെ ജീവിതം ഒരു പാത്രത്തിന് സമാനമാണ്.  അപാകതകൾ  വരുമ്പോൾ പരിഹരിച്ചില്ലെങ്കിൽ ഒരു പാത്രം വീണുടയുന്നതുപോലെ എല്ലാം തട്ടി തകർന്നു പോകും. അതിനാൽ ക്യാമ്പിൽ നിന്ന്  പകർന്നു കിട്ടിയ ദൈവീക മൂല്യമുള്ള ആശയങ്ങൾ  ചോർന്നുപോകാതെ സൂക്ഷിക്കണമെന്ന്" ശ്രദ്ധേയമായ ഒരു ഡെമോൺസ്ട്രേഷൻ സഹിതം ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ ഡയറക്ടർ പാസ്റ്റർ വർഗീസ് ബേബി കായംകുളം അദ്ദേഹത്തിന്റെ സമാപന സന്ദേശത്തിൽ പ്രബോധിപ്പിച്ചു. 

പരിശുദ്ധാത്മ സ്‌നാനത്തിനും കൃപാവരങ്ങൾക്കുമായി പ്രത്യേക പ്രാർത്ഥന, മിഷൻ ചലഞ്ച്, സംഗീത ആരാധന, ബൈബിൾ ധ്യാനം, ടീനേജ് ഇഷ്യൂസ്, വ്യക്തിപരമായ കൗൺസിലിംഗ് & ഫാമിലി കൗൺസിലിംഗ്, ഇന്നത്തെ വെല്ലുവിളികൾ, പ്രയർ ടൈം തുടങ്ങിയ സെക്ഷനുകൾ ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു.  15-35 വയസ്സുവരെയുളള 250 യുവതീ യുവാക്കൾ ആദിയോടന്തംസംബന്ധിച്ചു. പങ്കെടുത്തവരിൽ 20 കുട്ടികൾ രക്ഷിക്കപ്പെട്ടു.  23 പേർ സ്നാനപ്പെടുവാൻ തീരുമാനമെടുത്തു. 108 പേർ  സുവിശേഷവേലയ്ക്കായി സമർപ്പിച്ചു. 66 പേർ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചു. 

നോർത്ത് ഇന്ത്യയിലെ ശ്രദ്ധേയനായ മിഷൻ പ്രവർത്തകൻ മസീഹ് മണ്ഡലി അസോസിയേഷൻ പ്രസിഡണ്ട് പാസ്റ്റർ സജി മാത്യു - ഗുജറാത്ത് നൽകിയ മിഷൻ ചലഞ്ച് ആൻഡ് സ്പിരിച്ചൽ വാർഫയർ സെക്ഷൻ കുട്ടികളിൽ ചലനങ്ങൾ സൃഷ്ടിച്ചു. അദ്ദേഹത്തിനൊപ്പം എത്തിയ തദേശീയരായ പന്ത്രണ്ട് നോർത്തിന്ത്യൻ മിഷണറിമാരുടെ ഗാനങ്ങളും വാക്കുകളും കുട്ടികളിൽ ആവേശം പകർന്നു. 

പാസ്റ്റർ എം.കെ. സ്ക‌റിയ

പാസ്റ്റർമാരായ സി.ഐ. തോമസ് ജോയ് മുളയ്ക്കൽ, പി.വൈ.പി.എ. സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം,  അലക്‌സ് പാപ്പച്ചൻ,  ബിജു പോൾ, പി.വി. ജോർജ്ജുകുട്ടി,  സജേഷ് സണ്ണി, റോബിൻ പി. എസ്  എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകൾക്ക് പാസ്റ്റർ ബിജു ജേക്കബ് & ടീം നേതൃത്വം നൽകി. യബ്ബേസ് പി. സാമുവൽ, ജെറി മാത്യു എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ഡി പി എം നേതൃത്വം കെ. ബി. രാജൻ (ജോ. ഡയറക്ടർ), പാസ്റ്റർ എം.കെ. സ്ക‌റിയ (സെക്രട്ടറി), ജോയി കടുക്കായിയ്ക്കൽ (ജോ. സെക്രട്ടറി), ട്രഷറർ  റോണി ടി രാജൻ, പാസ്റ്റർ മനീഷ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പ് ദൃശ്യങ്ങൾ

പാസ്റ്റർ ബിജു ജേക്കബ്

പാസ്റ്റർ വർഗീസ് ബേബി കായംകുളം

പാസ്റ്റർ കെ. ജെ. ജോബ്

പാസ്റ്റർ സജി മാത്യു

സന്ദീപ് വിളമ്പുകണ്ടം

Advertisement