ബഹ്‌റൈൻ BMCC ഇന്റർ ചർച്ച് ബൈബിൾ ക്വിസ് മത്സരം സെപ്.14 മുതൽ


ബഹ്‌റൈൻ BMCC ഇന്റർ ചർച്ച് ബൈബിൾ ക്വിസ് മത്സരം സെപ്.14 മുതൽ
ad
ad
ad

മനാമ: ബഹ്‌റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (BMCC) യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഇന്റർ ചർച്ച് ബൈബിൾ ക്വിസ് മത്സരം സെപ്റ്റംബർ 14, 15, 19 തീയതികളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.15-ന് മനാമ സെന്റ് ക്രിസ്റ്റഫർ കത്തീഡ്രലിലെ എ.എം ഹാളിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

ad
ad
ad

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ 13 അംഗത്വ സഭകൾ മാറ്റുരയ്ക്കും. പുതുമ നിറഞ്ഞതും വ്യത്യസ്തവും ആരോഗ്യകരവുമായ മത്സരത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Advt