ബഹ്റൈൻ ബി.എം.സി.സി. ഹിംസ്സ് ഫെസ്റ്റ് 2025 ഫോർ യൂത്തസ്; ഗഫൂൾ ബ്രദറൻ അസംബ്ലി ജേതാക്കൾ

ബഹ്റൈൻ ബി.എം.സി.സി. ഹിംസ്സ് ഫെസ്റ്റ് 2025 ഫോർ യൂത്തസ്; ഗഫൂൾ ബ്രദറൻ അസംബ്ലി ജേതാക്കൾ

ബഹ്റൈൻ: ബഹ്റൈൻ ബി.എം.സി.സി യുടെ നേത്യത്വത്തിൽ മേയ് 24ന് ഹിംസ്സ് ഫെസ്റ്റ് 2025 ഫോർ യൂത്തസ് എന്ന പേരിൽ യുവജനങ്ങൾക്കായി  നടന്ന സംഗീത മത്സരം അനുഗ്രഹീതമായി സമാപിച്ചു. അംഗത്വ സഭകളിലെ പന്ത്രണ്ട് ടീമുകൾ മാറ്റുരച്ച മൽസരത്തിൽ ഗഫൂൾ ബ്രദറിൻ അസംബ്ലി ജേതാക്കളായി . 
ബഹ്റൈൻ എ ജി ചർച്ച് രണ്ടാം സ്ഥാനവും ഐ പി സി ബഹ്റൈൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാമിന് BMCC വൈസ് പ്രസിഡണ്ട് വിനോദ് ജോർജ് പുതുപ്പള്ളിയും സെക്രട്ടറി അനീഷ് തോമസ്സ് ഇടമുറിയും നേത്യത്വം നൽകി.

ബഹ്റൈനിൽ തൊഴിൽ തേടി ലോഞ്ചിലും കപ്പലിലുമായി എത്തിയിരുന്ന മലയാളികളായ ക്രിസ്തീയ വിശ്വാസികൾ ആത്മീയ കൂട്ടായ്മക്കായി ഒത്തുകൂടുവാൻ 1958 ൽ രൂപം കൊടുത്തതാണ് ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( BMCC ). ഇന്ന്  ബ്രദറൻ, പെന്തെകോസ്ത്, ഇവാഞ്ചലിക്കൽ ചർച്ച് തുടങ്ങിയ പതിനാറ് സഭകൾ BMCC യുടെ സജ്ജീവ അംഗങ്ങളാണ്.

Advertisement