പുസ്തക പ്രകാശനവും മിഷൻ ചലഞ്ച് സമ്മേളനം ഓഗ. 8 ന്

പുസ്തക പ്രകാശനവും മിഷൻ ചലഞ്ച് സമ്മേളനം ഓഗ. 8 ന്
ad
ad
ad

മാങ്ങാനം: ഗുഡ്ന്യൂസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ഗോഡ്മാൻ' എം സി ചാക്കോയുടെ ജീവചരിത്ര പ്രകാശനവും മിഷൻ ചലഞ്ച് സമ്മേളനവും ഓഗസ്റ്റ് 8 ഉച്ചകഴിഞ്ഞ് 3.30ന് ക്രൈസ്തവ ആശ്രമത്തിന് സമീപമുള്ള സാമുവൽ നിലയത്തിൽ നടക്കും. എഴുത്തു കാരനായ പ്രകാശ് പി കോശിയാണ് ഗ്രന്ഥകർത്താവ്. എം.സി ചാക്കോ രചിച്ച സമാഗമന കൂടാര വ്യാഖ്യാനവും പുസ്തകത്തിന്റെ രണ്ടാം ഭാഗത്തുണ്ട്.

ഗുഡ്ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഇവാ. എം.സി കുര്യൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ പ്രസിഡണ്ടും ചർച്ച ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ അസിസ്റ്റന്റ് ഓവർസിയറവുമായ പാസ്റ്റർ പി.ജി മാത്യൂസ് പുസ്തക പ്രകാശനം നിർവഹിക്കും. പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും മിഷൻ ലീഡറുമായ ഇവാ. സാജു മാത്യു മുഖ്യ സന്ദേശം നൽകും. ഗുഡ്ന്യൂസ് ഗ്രാഫിക്സ് എഡിറ്റർ സജി നടുവത്ര, സക്കറിയ സി ഗോഡ്‌ലി, സാമുവൽ സി ഫിന്നി, ഡോ. നിസ്സി സക്കറിയ തുടങ്ങിയവർ നേതൃത്വം നൽകും. ഫോൺ:9349503660