"ഒന്നാകാം ലഹരിക്കെതിരെ"; മലയാളം ഡിസ്ട്രിക്ട് സി.എ ലഘുലേഖ വിതരണം
പുനലൂർ: മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ ഏപ്രി. 14ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ "ഒന്നാകാം ലഹരിക്കെതിരെ" എന്ന പേരിൽ ലഘുലേഖ വിതരണം സംഘടിപ്പിച്ചു. എല്ലാ പ്രധാനപ്പെട്ട ടൗണുകളിലും നൂറ് കണക്കിന് സി.എ അംഗങ്ങൾ ലഘുലേഖകളുമായി അണിനിരന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ന്റെ 56 സെക്ഷനുകളിൽ സെക്ഷൻ സി എ ഭാരവാഹികളുടെ നേതൃത്വത്തിൽ 50000 ലഘുലേഖകൾ വിതരണം നടത്തി. ഡിസ്ട്രിക്ട് സിഎ പ്രസിഡണ്ട് പാസ്റ്റർ ഷിൻസ് പി.ടി. നേതൃത്വം വഹിച്ചു.
Advertisement








































