കുട്ടികളെ അല്പംകൂടി ശ്രദ്ധിക്കണേ
പാസ്റ്റർ ബാബു ചെറിയാൻ
2025 ജൂലൈ 25 വെള്ളി മലയാള മനോരമ പത്രത്തിൽ വന്ന ഒരു വാർത്ത ഈ കുറിപ്പ് എഴുതിപ്പിക്കുന്നു. അഞ്ചു കൊച്ചുമക്കളുടെ പിതാവാണിത് എഴുതുന്നത്. പെരുമ്പാവൂരിലെ അവ്യക്ത കുഞ്ഞിന്റെ പുന്നാരമുഖം കാണുമ്പോൾ വല്ലാത്ത സങ്കടം. ആരെയും കുറ്റപ്പെടുത്താൻ അല്ല. ഓർമ്മപ്പെടുത്താൻ ഈ എളിയശ്രമം. മുത്തശ്ശിക്കൊപ്പമായിരുന്നു കുട്ടി. എങ്ങനെ സഹിക്കും?
മനോരമ പത്രത്തിൽ വന്ന ഒരു വാർത്ത ഈ കുറിപ്പ്
നമ്മുടെ കുഞ്ഞുങ്ങൾ വളരട്ടെ. അവ്യക്ത ആരാകേണ്ടതാണ്? സമൂഹത്തിലെ മികച്ച ഒരു വൈദ്യനോ, വൈദികനോ, വക്കീലോ, വരണാധികാരിയോ ഭരണാധികാരിയോ ആകേണ്ടതല്ലേ?
കുട്ടികൾ ഒരു പൂന്തോട്ടത്തിലെ മൊട്ടുകൾ പോലെയാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തണം. കാരണം അവർ രാജ്യത്തിൻറെ ഭാവിയും നാളത്തെ പൗരന്മാരും ആണ്. (ജവഹർലാൽ നെഹ്‌റു)
“Your children are not your children. They are the sons and daughters of Life's longing for itself. They come through you but not from you. You may give them your love but not your thoughts. For they have their own thoughts.” (A.P.J. Abdul Kalam)
പൈതങ്ങളെ എൻറെ അടുക്കൽ വരുവാൻ; വിടുവിൻ അവരെ തടയരുത്. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലയോ? നിങ്ങൾ നിങ്ങളെപ്പോലെ കുട്ടികളെ ആക്കാൻ ശ്രമിക്കരുത്. പകരം നിങ്ങൾ അവരെ പോലെ ആകണം.
ഉന്നതദർശനം ഉള്ളവരെല്ലാം കുട്ടികളെ ശ്രദ്ധിക്കുമായിരുന്നു. കുട്ടികളുമായി സമയം ചിലവുമായിരുന്നു. കുട്ടികളെ സ്നേഹിക്കുകയും സ്പർശിക്കുകയും കാണുകയും കരുതുകയും ചെയ്യുമായിരുന്നു. കാരണം നമ്മൾ സ്വപ്നം കാണാൻ പോലും കഴിയാത്ത ഭാവി അവർക്കുണ്ട്. ഇന്നത്തെ കുട്ടി നാളത്തെ ആരാണ്? ആർക്കു പറയാം? നമ്മുടെ അശ്രദ്ധകൊണ്ട് അവരിൽ ഒരാൾ അകാലമരണം പ്രാപിക്കാതിരിക്കട്ടെ. മാത്രമല്ല ഒരു കാരണവശാലും ആത്മീകരണവും സംഭവിക്കരുത്.
പണ്ഡിറ്റ് ജിയുടെയും കലാം സാറിന്റെയും വാക്കുകളിൽ നിന്ന് കുട്ടികളുടെ വില നമുക്കറിയാൻ പറ്റും. എന്നാൽ യേശു കർത്താവിന്റെ വാക്കിൽ നിന്നും സമീപനത്തിൽ നിന്നും, സ്പർശനത്തിൽ നിന്നും, കുട്ടികളുടെ വില മാത്രമല്ല യേശുവിൻറെ മഹത്വം നമുക്ക് മനസ്സിലാക്കാം.
കുട്ടികളെ എൻറെ അടുക്കൽ വരുവാൻ വിടുവിൻ എന്ന് ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. നിങ്ങളുടെ കുട്ടികളെ ഏൽപ്പിക്കാൻ പറ്റിയ ഏക വ്യക്തി യേശുക്രിസ്തുവാണ്. അവനെ നിങ്ങൾക്ക് വിശ്വസിക്കാം. യേശുവിനെ ഏൽപ്പിക്കുന്നില്ലെങ്കിൽ തട്ടിപ്പറിച്ചു കൊണ്ട് പോകാൻ അനേകരുണ്ടെന്ന് മറക്കരുത്. ജാഗ്രതൈ...
Advertisement







































































