ഐപിസി കാസർഗോഡ് സെൻ്റർ: ഏകദിന സെമിനാർ സെപ്റ്റം. 4ന്

ഐപിസി കാസർഗോഡ് സെൻ്റർ: ഏകദിന സെമിനാർ സെപ്റ്റം. 4ന്

കാസർഗോഡ്: ഐപിസി കാസർഗോഡ് സെൻറർ പിവൈപിഎ, സൺഡേസ്കൂൾ, സോദരി സമാജം എന്നിവയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ സെപ്റ്റംബർ 4 രാവിലെ 9.30 മുതൽ ഐപിസി വെള്ളരിക്കുണ്ട് സഭാഹാളിൽ നടക്കും.

സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം നിർവഹിക്കും. ഡോ. ജെയിംസ് വി. സക്കറിയ, ജയ്മോള്‍ രാജു എന്നിവർ ക്ലാസുകൾ നയിക്കും.

'കുട്ടികൾ ഇന്ന് നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും' എന്നതാണ് ചിന്താവിഷയം. പുത്രിക സംഘടന ഭാരവാഹികൾ നേതൃത്വം നൽകും.

Advertisement