സി.ഇ.എം. ഗുജറാത്ത് സെന്റർ ക്യാമ്പ് ഒക്ടോ. 20 മുതൽ
വാർത്ത: സാം തോമസ് ഗാന്ധിനഗർ
ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ് ചർച്ചിന്റെ യുവജന സംഘടനയായ ക്രിസ്‌ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ. എം.) ഗുജറാത്ത് സെന്റർ ക്യാമ്പ് ഒക്ടോബർ 20-22 വരെ സൂറത്ത് -കിംൽ വി. കെയർ ഇന്റർനാഷണൽ സ്കൂളിൽ നടക്കും. 'ഐഡന്റ്റിറ്റി ഇൻ ക്രൈസ്റ്റ്' (Identity in Christ) എന്നതാന് ചിന്താവിഷയം. പാസ്റ്റർ അനീഷ് കൊല്ലംകോട്, ഡേവിസ് എബ്രഹാം, ഡോ. റൂബിൾ ജോസഫ് എന്നിവർ ക്ലാസുകൾ നയിക്കും. സി.ഇ. എം. ക്വയർ ആരാധനകൾക്ക് നേതൃത്വം നൽകും. പ്രസിഡൻ്റ് പാസ്റ്റർ റോബിൻ പി. തോമസ്, സെക്രട്ടറി ഗ്രനൽ നെൽസൻ നേതൃത്വം നൽകും.

