കാലിൻ്റെ സുവിശേഷവുമായി ജോൺസൻ ശമുവേൽ

കോട്ടയം: കാലില്ലാത്തവർക്ക് പകരം ക്രിത്രിമ കാൽ നൽകി കാലിൻ്റെ സുവിശേഷവുമായി ജോൺസൻ ശാമുവേൽ (യുഎസ്) വീണ്ടും.
നിരവധി വർഷമായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജാതി മത ഭേദമെന്യേ കാലില്ലാത്തവർക്ക് ജർമ്മൻ ടെക്നോളജി ഉപയോഗിച്ചുള്ള ക്രിത്രിമ കാൽ നൽകി സമൂഹത്തിന് മാതൃക യാകുകയാണ് ജോൺസൻ ശാമുവേൽ. അമേരിക്കയിൽ ന്യൂയോർക്കിൽ താമസിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അദ്ദേഹത്തിൻ്റെ സ്വന്തം നാടായ ചെങ്ങന്നൂരിനടുത്തുുള്ള വെട്ടിയാറിൽ അദ്ദേഹം നടത്തുന്ന ക്ലിനിക്ക് കഴിഞ്ഞ ദിവസം സന്ദർശിച്ചു. ക്രിത്രിമ കാലുകൾ നിർമ്മിക്കുന്നതിനുള്ള എല്ലാ സാധന സാമഗ്രികളും ജർമ്മനിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ആവശ്യക്കാരുടെ ആവശ്യമനുസരിച്ച് കാലുകൾ രൂപകൽപ്പന ചെയ്യുന്ന ജോലിയാണ് ലൈഫ് & ലിംഫ് ഫൗണ്ടേഷൻ ക്ലിനിക്കിൽ നടക്കുന്നത്. ഈ വർഷം 50 പേർക്കാണ് ഓഗസ്റ്റ് മാസം രണ്ടാം തീയതി കുമരകം ഗോകുലം റിസോർട്ടിൽ നടക്കുന്ന ഫൊക്കാനോ കൺവൻഷനിൽ നൽകുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് 2 ലക്ഷം മുതൽ മുകളിലോട്ട് വില വരുന്ന കാലുകളാണ് അദ്ദേഹം നൽകിവരുന്നത്. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ ഫാ. ഡേവിഡ് ചിറമേൽ അച്ചനാണ് കാലിൻ്റെ സുവിശേഷം എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തോടൊപ്പം ഈ പദ്ധതിയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി താനും ഒരു സഹയാത്രികനായി ചേർന്ന് വരികയാണ്.




