ഹൈദരാബാദിന്റെ പുഞ്ചിരി

ഹൈദരാബാദിന്റെ പുഞ്ചിരി

അരനൂറ്റാണ്ടിന്റെ പൊൻതിളക്കം പാസ്റ്റർ സി.എം. മാമ്മൻ

തയ്യാറാക്കിയത് 
സജി മത്തായി കാതേട്ട്

കേരളത്തിനു പുറത്ത് ഒരു മിഷനറിയായി പോകാൻ തയ്യാറാണോ? പാസ്റ്റർ ടി.എസ്. ഏബ്രഹാമിന്റെ സൗമ്യമായ ചോദ്യം മാമച്ചന്റെ മനസിൽ ചലഞ്ചായി. പ്രാർഥിച്ചിട്ടു മറുപടി പറഞ്ഞാൽ മതിയെന്ന നിർദ്ദേശവും കിട്ടിയപ്പോൾ കുമ്പനാട് ഹെബ്രോനിലെ അവസാന വർഷ വേദവിദ്യാർത്ഥി യായ സി.എം. മാമച്ചനു അതൊരു വടംവലിയായി.

ഹൈസ്‌കൂൾ വിദ്യാഭ്യാസാ നന്തരം കർത്താവിന്റെ വിളികേട്ട് 1972-ൽ വേദപഠനത്തിനായി കുമ്പനാടെത്തിയ സി.എം. മാമ്മൻ അവിടെ കണ്ടതും കേട്ടതും പഠിച്ചതുമെല്ലാം 'ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവുമായിരുന്നു'. അങ്ങനെയിരിക്കെ ഒരു ദിവസം നാളിൽ റവ. ക്യാപ്റ്റൻ ശാമുവേൽ കുമ്പനാട് ബൈബിൾ കോളേജിൽ എത്തി. പ്രസംഗമധ്യേ, 'നിങ്ങൾ ദൈവവേല ചെയ്യുന്നെങ്കിൽ കശ്മീരിലോ നോർത്തിന്ത്യയിലോ ആവണം' എന്ന ആവേശഭരിതമായ ആ പ്രസംഗം സി.എം. മാമ്മനിലും ആവേശമായി. ഒന്നുമില്ലായ്‌മയിലും വിശ്വാസത്തിന്റെ പുഞ്ചിരി തൂകാൻ മാത്രമറി യാവുന്ന മാമ്മച്ചനു മരുഭൂപ്രയാണത്തിൽ എത്ര ദൂരം വേണമെങ്കിലും ഓടാനറിയാം.

ചെറുപ്രായത്തിൽത്തന്നെ പെന്തെക്കോസ്‌തിന്റെ തീക്കനലിൽ ചവിട്ടി നടന്നും ഓടിയും തളരാത്തതിനാൽ കർതൃശുശ്രൂഷയിൽ അരനൂറ്റാണ്ടിന്റെ പൊൻതിളക്കത്തിനു പത്തരമാറ്റാണ്. വല്യപ്പൻ തലവടി വലിയേഴത്ത് പാപ്പി ഉപദേശിയെന്ന സി.കെ. മാമ്മൻ കോട്ടയം കങ്ങഴയിലെത്തുന്നത് ഒരു മർത്തോമ്മ ഉപദേശിയായിട്ടായിരുന്നു. അക്കാലത്ത് മലങ്കരയിൽ പെന്തെക്കോസിന്റെ ചെറു കനലുകൾ കനൽകട്ടകളായി പിന്നീട് തീ ഗോളമായി പടർന്നു പന്തലിക്കുന്നതിനിടയിൽ പാപ്പി യുപദേശിയിലും പ്രജ്വലിച്ചു. ഉണർവിന്റെ കൊടുങ്കാറ്റിൽ മാർത്തോമ വിട്ടിറങ്ങി പെന്തെക്കോ സായ ചെറു കള ത്തിൽ കുടുംബം പിന്നീടൊന്നും ചിന്തിച്ചില്ല. കങ്ങഴയിൽ പാപ്പിയുപദേശി തുടങ്ങിയ മാർത്തോമ പള്ളിയും പട്ടക്കാരെയും വിട്ട് യഥാർഥ ഉപ ദേശിയായി. അങ്ങനെ കങ്ങഴയിലും ആദ്യ പെന്തെക്കോസ്തു സഭ ഉടെലെടുത്തു. പാപ്പി ഉപദേശിയുടെ ഏഴാമത്തെ മകനായ സി.എം. മാത്യുവിൻ്റെയും ഏലിയാമ്മയുടെയും മകനാണ് പാസ്റ്റർ സി.എം. മാമ്മൻ. 1950 ഒക്ടോ. 22ന് ജനിച്ച സി.എം. മാമ്മൻ ചെറുപ്രായത്തിൽ തന്നെ എല്ലാവർക്കും മര്യാദരാമനും നല്ല പിള്ളയും ആയിരുന്നു. സഹോദരി എൽസിക്കുട്ടിയും ഇളയ സഹോദരൻ പാസ്റ്റർ സണ്ണി മാത്യുവും (സെന്റർ ശുശ്രൂഷകൻ, ഐപിസി നേര്യമംഗലം) കുടുംബമായി സുവിശേഷഘോഷണത്തിൽ കഠിനാ ധ്വാനം ചെയ്യുന്നു.

17-ാമത്തെ വയസിൽ കർത്താവിനെ സ്വന്തം രക്ഷകനായി സ്വീകരിച്ച സി.എം. മാമ്മൻ പിന്നീട് സ്‌നാനപ്പെടുകയും ആത്മാഭിക്ഷേകം പ്രാപിക്കുകയും ചെയ്‌തു. നിരന്തരമായ ദൈവവിളിക്കു ശേഷം ഹൈസ്കൂൾ പഠനാനന്തരം കുമ്പനാട് ഹെബ്രോ നിലെത്തി. അന്നുമുതൽ പരിശീലിച്ച ജീവിത രഹസ്യമാണ് മണിക്കൂറുകൾ മുട്ടിന്മേൽ നിൽക്കാനും തിരുവചന ധ്യാനവും. വേദപഠനാനന്തരം ദൈവവേലയ്ക്കു ഇറങ്ങിയേ പറ്റൂ എന്നായപ്പോഴാണ് 1975 ഏപ്രിൽ 13 ന് പാസ്റ്റർ ടി.എസ്. ഏബ്രഹാമിനൊടൊപ്പം സെക്കന്തരാ ബാദിലെത്തിയത്. എറണാകുളത്ത് എത്തി അവിടെ നിന്നും ചെന്നൈ വഴി തെലുങ്ക് നാട്ടിലെത്തിയപ്പോൾ മനസിലെ ആവേശമെല്ലാം കെട്ടടങ്ങി. മലയാളവും മഴയും ശീതോഷ്‌ണവും കപ്പയും മാങ്ങയും തേങ്ങയും അപ്പനും അമ്മയും സഹോദരങ്ങളും അന്യമായ മാമ്മച്ചൻ അലറിക്കരഞ്ഞു. ഹെബ്രോനിൽ പഠിച്ചതെല്ലാം ഇടനെഞ്ചിൽ തങ്ങിനിന്നു.

25-ന്റെ തിളപ്പും തിളക്കവും അന്യനാട്ടിൽ കൊടുംചൂടിൽ അദ്ദേഹം അവശനായി. അപ്പോഴൊക്കെ അല്പ‌മെങ്കിലും തണുപ്പ് പകർന്നത് പാസ്റ്റർ ടി.എസ്. ആയിരുന്നു. സെക്കന്തരാബാദിൽ കൊണ്ടാക്കിയ ടി.എസ്. എന്ന ഗുരുവിൻ്റെ കൈകൾ എന്നും താങ്ങായി നിലകൊണ്ടു. തെലുങ്ക് ഭാഷ ബാലി കേറാമലയായി മുന്നിൽ നിന്നപ്പോൾ 14 ദിവസം കർത്തൃദിവസം ഉപവാസമിരുന്നു കരഞ്ഞു വിളിച്ചപ്പോൾ ആത്മധൈര്യവും ഒപ്പം തെലുങ്കു ഭാഷ കൈകാര്യം ചെയ്യാനുള്ള കരുത്തും കിട്ടി. കൊടുംവെയിലിലും ചൂടിലും ഗ്രാമങ്ങൾ തോറും തെലുങ്കിലെ 'തമ്പിയുടെ ഹൃദയവും, ദൈവ സഹായവും' കാണുന്നവർക്കെല്ലാം കൊടുത്തു 'യീശുമസിയെ' തെലു ങ്കർക്ക് നൽകി. ട്രെയിൻ കയറിയും കിലോമീറ്ററു കൾ നടന്നും സുവിശേഷം പ്രസംഗിച്ചും പരസ്യയോഗങ്ങൾ നടത്തിയും ഓടുന്നതിനിടെ 1979 മാർച്ച് 15ന് മോളി വർഗീസിനെ തക്കതുണയായി കിട്ടി.

വിവാഹശേഷം നടത്തവും യാത്രയും മോളിയോടൊപ്പമായി. സുവിശേഷത്തോടുള്ള ഭാര്യയുടെ ആവേശവും അതൊരാശ്വാസമായി. പല പ്രാവശ്യവും പല പ്രശ്നങ്ങളാലും ബുദ്ധിമുട്ടുകളാലും കേരളത്തിലേക്ക് പോയോലൊ എന്നാലോചിച്ചെങ്കിലും കർത്താവാണ് കൊണ്ടുവന്നതെന്ന ടി.എസ്. എബ്രഹാമിന്റെ ഓർമ്മപ്പെടുത്തലും ശാസനയും സ്നേഹവുമെല്ലാം കേരളത്തെ മറക്കാനുള്ള മരുന്നായി. പിന്നീടൊരിക്കലും 'കേരള എക്സ്പ്രസ്സ്' മനസിനെ അലട്ടിയിട്ടില്ല. പോകുന്ന ഗ്രാമങ്ങളിലെല്ലാം വിതച്ച വിത്തുകൾ മുളപൊട്ടി. 'ദൈവവചനം പരന്നു, തെലുങ്കരിൽ ശിഷ്യന്മാരു ടെ എണ്ണം ഏറ്റവും പെരുകി. അന്യ ജാതിക്കാരായവരിലും വലിയൊരു കൂട്ടം വിശ്വാസത്തിനു അധീനരായി ത്തീർന്നു.' ചിലയിടങ്ങളിൽ ചെറിയ കൂട്ടം വലിയതായപ്പോൾ അതെല്ലാം സഭകളായി. അപ്പോഴെല്ലാം എതിപ്പുകളുമായി. സാമ്പത്തിക പ്രശ്നം പലപ്പോഴും വിശന്നിരിക്കാനും ദാഹിച്ചിരിക്കാനും നടക്കാനുമുള്ള പരിശീലനം നൽകി. അതിനാൽ പാസ്റ്റർ മാമ്മന്റെയും മോളിയുടെയും മുട്ടിലെ തഴമ്പിനു കനമേറി. സ്കൂൾ വിട്ടുവരുന്ന കുഞ്ഞുങ്ങൾക്ക് ' എനിയ്ക്കായ് കരുതാമെന്നുരച്ചവനെ, എനിക്കൊട്ടും ഭയമില്ലെ'ന്ന പാട്ടു പഠിപ്പിക്കാനിടയായി. പാടിത്തീരും മുമ്പെ ഇടയ്ക്കൊക്കെ ഏതെങ്കിലും കാക്ക അപ്പവും ഇറച്ചിയുമായി വരുമായിരുന്നു. കലത്തിലെ മാവ് ലേശം കുറയാതെയും കലശത്തിലെ എണ്ണ വറ്റാതെയും ദൈവം കരുതി.

13-ാമത്തെ വയസിൽ മൂത്തമകൾ അക്സാ എലിസ ബെത്തിന്റെ വേർപാടാണ് ഇന്നും ഇടനെഞ്ചിലെ നെടുവീർപ്പായി തങ്ങി നിൽക്കുന്നത്. രോഗകിടക്കയിൽ 'എനിക്കുള്ള വാതിൽ തുറന്നു കിടക്കുന്നു, ഞാൻ പോവ്വാ പപ്പാ, അമ്മേ... സ്തോത്രം, ഹാലേലൂയ്യാ...' എന്നുള്ള പ്രത്യാശാനിർഭരമായ ആ യാത്ര ചൊല്ലൽ ഇന്നും ആത്മധൈര്യം പകരുന്നെങ്കിലും നൊമ്പരമായി കൂടെയുണ്ട്. ആന്ധ്രയിലെ പെന്തെക്കോസ്‌തി നു ഊടുംപാവും നൽകിയവരിലെ അഗ്രഗണ്യരിൽ പാസ്റ്റർ സി.എം. മാമ്മന്റെ പേര് എന്നും തിളങ്ങിനിൽക്കും. അദ്ദേഹം നടന്ന വഴികളില്ലെല്ലാം സി.എം. മാമ്മന്റെയും കുടുംബത്തിന്റെയും വിയർപ്പിന്റെ ഉപ്പുരസം അനേകർക്ക് രുചിയായി നിലകൊള്ളും. അൻപതു വർഷ ത്തിന്റെ ചരിത്രപടികളിൽ ഈ കുടുംബത്തിന്റെ കാല്പ്പാടുകൾ ആർക്കും മായ്ക്കാനാവില്ല. സ്നേ ഹിക്കുന്നവരെന്നു കരുതിയവർ പലപ്പോഴും 'കടക്കൂ പുറത്ത്' എന്നു പറഞ്ഞപ്പോഴൊക്കെ ബലമുള്ള കരം അദ്ദേഹത്തോടൊപ്പമുണ്ടാ യിരുന്നു. പലപ്പോഴും ശത്രുക്കളുടെ മുന്നിൽ സമൃ ദ്ധിയായ മേശയും നിറഞ്ഞു കവിയുന്ന പാനപാത്രവും ഉണ്ടാ യതിനാൽ തന്റെ ആലയത്തിൽ ദീർഘകാലം വസിക്കാൻ സി.എം. മാമ്മനെന്ന സെക്കന്ദരാബാദിന്റെ അപ്പൊസ്തലനു കഴിയുന്നു. സി.എം. മാമ്മനു അരനൂറ്റാ ണ്ടെന്നാൽ തെലുങ്കുനാട്ടിലെ ഗ്രാമങ്ങളിൽ അര കാതം നടന്ന കാൽച്ചുവടുകളത്രെ.

നന്ദി : ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്

Advertisement