ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ നാളെ ഫെബ്രു. 20 മുതൽ
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് (HPF) സംഘടിപ്പിക്കുന്ന വാർഷിക കൺവെൻഷൻ ഫെബ്രുവരി 20, 21, 22 തീയതികളിൽ സ്റ്റാഫോർഡിലുള്ള Living Waters Christian Church ൽ (845 Staffordshire Rd, Stafford, TX 77477) നടക്കും. വെള്ളിയാഴ്ച, ഫെബ്രുവരി 20ന് വൈകിട്ട് 6:30 മുതൽ ഉദ്ഘാടന സമ്മേളനം, ശനിയാഴ്ച വൈകിട്ട് 6 മുതൽ പൊതുയോഗവും, ഞായറാഴ്ച രാവിലെ 9 മുതൽ സംയുക്ത ആരാധനായും നടക്കും. ഫെബ്രുവരി 21ന് രാവിലെ 10 മുതൽ 12 വരെ വനിതാ സമ്മേളനവും നടക്കും.
ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ഏഷ്യ/പെസിഫിക് ഫീൽഡ് ഡയറക്ടർ റവ. ആൻഡ്രൂ ബിൻഡ, പാസ്റ്റർ റോയ് മാർക്കാര, ഡോ. സൂസൻ തോമസ് എന്നിവർ മുഖ്യ പ്രസംഗകരായി പങ്കെടുക്കും. HPF പ്രസിഡന്റ് പാസ്റ്റർ മാത്യു കെ. ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. ആരാധനയ്ക്ക് HPF Choir നേതൃത്വം നൽകും.
കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (President), പാസ്റ്റർ ബൈജു തോമസ് (Vice President), ഡോ. സാം ചാക്കോ (Secretary), ബ്ര. ജയ്മോൻ തങ്കച്ചൻ (Treasurer), ഡാൻ ചെറിയാൻ (Worship Coordinator), ജോൺ മാത്യു (Mission & Charity), പാസ്റ്റർ മാത്യു ജോൺ പൂമൂട്ടിൽ (Prayer & Care), ഫിന്നി രാജു ഹ്യൂസ്റ്റൺ (Media), സ്റ്റീഫൻ സാമുവൽ (Hindi Song Coordinator) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്:(281) 736-6008, (609) 498-4823
വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ
Advertisement





































































































