പഴഞ്ഞിയിൽ വിബിഎസിനു ഏപ്രിൽ 28 നു തുടക്കം

പഴഞ്ഞിയിൽ വിബിഎസിനു ഏപ്രിൽ 28 നു തുടക്കം

കുന്നംകുളം: ഗുഡ്ന്യൂസ് ബാലലോകത്തിൻ്റെ നേതൃത്വത്തിൽ പഴഞ്ഞി അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് ഗിൽഗാൽ ഹാളിൽ ഏപ്രിൽ 28 മുതൽ 30 വരെ വിബിഎസ് നടക്കും. എല്ലാ ദിവസവും രാവിലെ 9 ന് ആരംഭിക്കും. എല്ലാ ദിവസവും പങ്കെടുക്കുന്ന എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.

'എൻ്റെ ലക്ഷ്യത്തിലേക്കുള്ള ദിശ' എന്നതാണ് തീം. വിവിധ ദിവസങ്ങളിലായി നടക്കുന്ന പാട്ട് പരിശീലനത്തിന് പുറമെ ലഹരി വിരുദ്ധ ബോധവത്ക്കരണം, പ്രതിജ്ഞയെടുക്കൽ, കൗൺസിലിങ്ങ്, മാജിക്, പപ്പറ്റ് ഷോ, സുവിശേഷ റാലി, സ്പോർട്സ്  തുടങ്ങിയ പരിപാടികളും നടക്കും.