ബ്ലസ്സ് പള്ളിക്കര സുവിശേഷ മഹായോഗം ആഗ. 7, 8 ന്
പള്ളിക്കര: ഗ്രേറ്റ് വിഷനും ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയും സംയുക്തമായി നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത സായാഹ്നവും ആഗസ്റ്റ് 7, 8 ന് ( വെള്ളി, ശനി) പള്ളിക്കര യൂണിയൻ ബാങ്കിന്റെ എതിർവശത്തുള്ള ഗ്രൗണ്ടിൽ വൈകിട്ട് 6 മുതൽ നടക്കും.
പാസ്റ്റർ ഷാജി മാത്യു ഇടമൺ, സിസ്റ്റർ റീജ ബിജു എന്നിവർ പ്രസംഗിക്കും . ശനി രാവിലെ 10 മുതൽ 1 വരെ സഹോദരി സമ്മേളനവും നടക്കും. ഗ്രേറ്റ് വിഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ ബിനോയ് തങ്കച്ചൻ , അജി മാത്യു, രാജേഷ് പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകും.




