കണിച്ചുകുളം തകിടി ഐപിസിയിൽ വിബിഎസ് ഏപ്രിൽ 6 മുതൽ

കണിച്ചുകുളം തകിടി ഐപിസിയിൽ  വിബിഎസ് ഏപ്രിൽ 6 മുതൽ

കണിച്ചുകുളം: ഐപിസി ഹെബ്‌റോൻ കണിച്ചുകുളം( തകിടി) മാമ്മൂട് സഭയുടെ 23 മത് VBS ഏപ്രിൽ 6 തിങ്കൽ മുതൽ 11ശനി വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ 12.30വരെ നടക്കും.

 ഏപ്രിൽ 6 ന് രാവിലെ പാസ്റ്റർ സി.ജെ മാത്യു ഉദ്ഘാടനം നിർവഹിക്കും.പാസ്റ്റർ ഷാജി ജോസഫ് അധ്യക്ഷനായിരിക്കും.

വെള്ളിയാഴ്ച വൈകുന്നേരം 4 ന് കുഞ്ഞുങ്ങളുടെ റാലി  മാമ്മൂട് കവലയിലേക്ക് നടക്കും. അവിടെ കുഞ്ഞുങ്ങളുടെ വിവിധ പ്രോഗ്രാമുകളും നടക്കും.

കുമ്പനാട് സോണൽ സൺ‌ഡേസ്കൂളിന്റെ പ്രസിഡന്റ്‌  ജോജി ഐയ്പ്പ് മാത്യൂസ് പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന സമാപന മീറ്റിങ്ങിൽ പാസ്റ്റർ സാം പി ജോസഫ്, പാസ്റ്റർ രാജു ആനിക്കാട്,   അന്നമ്മ സാജൻ, അജിത്ത് പൗലോസ് എന്നിവർ സംബന്ധിക്കും.

 പാസ്റ്റർ ഷാജി ജോസഫ് (9947691331) ഡയറക്ടർ ആയും സജി ചൂരനോലി 8606637731 സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.