സുവിശേഷ മഹായോഗവും സംഗീതവിരുന്നും പത്തനാപുരത്ത് നാളെ നവം. 11 മുതൽ
പത്തനാപുരം: ഏഴംകുളം ജെറുസലേം ഗോസ്പൽ മിനിസ്ട്രീസിന്റെയും പത്തനാപുരം എബനേസർ പ്രയർ ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം സംഗീതവിരുന്നും നവംബർ 11 മുതൽ 14 വരെ പത്തനാപുരം പള്ളിമുക്ക് റിയാസ് സോമിലിന് സമീപം നടക്കും.
ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന സമ്മേളനങ്ങളിൽ പാസ്റ്റർമാരായ പി.സി. ചെറിയാൻ, കെ.ജെ. മാത്യു, ബാബു ചെറിയാൻ, സന്തോഷ് തരിയൻ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജെറുസലേം വോയിസ് ഏഴംകുളം സംഗീത ശുശ്രൂഷ നിർവഹിക്കും.
Advertisement