ഡിവൈൻ ടച്ച്; ചതുർദിന യുവജന ക്യാമ്പ് വയനാട്ടിൽ
കൽപ്പറ്റ: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 'ഡിവൈൻ ടച്ച്' ചതുർദിന യുവജന ക്യാമ്പ് വയനാട് മീനങ്ങാടി ഐ.സി.പി.എഫ് ക്യാമ്പ് സെന്ററിൽ ഏപ്രിൽ 28 മുതൽ മെയ് 1 വരെ നടക്കും. പാസ്റ്റർ വർഗീസ് ബേബി കായംകുളം & ടീം നേതൃത്വം നൽകും.
പരിശുദ്ധാത്മ സ്‌നാനത്തിനും കൃപാവരങ്ങൾക്കുമായി പ്രത്യേക പ്രാർത്ഥന, മിഷൻ ചലഞ്ച്, സംഗീത ആരാധന, ബൈബിൾ ധ്യാനം, ടീനേജ് ഇഷ്യൂസ്, വ്യക്തിപരമായ കൗൺസിലിംഗ് & ഫാമിലി കൗൺസിലിംഗ്, ഇന്നത്തെ വെല്ലുവിളികൾ, പ്രയർ ടൈം തുടങ്ങിയ സെക്ഷനുകൾ ക്യാമ്പിന്റെ പ്രത്യേകതയായിരിക്കും. പ്രായപരിധി 15-35 വയസ്സുവരെ ആയിരിക്കും.
ക്യാമ്പ് രക്ഷാധികാരികളായി പാസ്റ്റർമാരായ കെ.ജെ ജോബ്, തോമസ് തോമസ്, വി. സി. ജേക്കബ്, അനീഷ് എം. ഐപ്പ്, ഹെൻസിൽ ജോസഫ്, സി.ഐ. തോമസ് എന്നിവർ പ്രവർത്തിക്കും.
പാസ്റ്റർ ജോയ് മുളയ്ക്കൽ, സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർ അലക്‌സ് പാപ്പച്ചൻ, പാസ്റ്റർ വർഗീസ് ചാക്കോ, പാസ്റ്റർ ബിജു പോൾ എന്നിവർ ജനറൽ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.
പാസ്റ്റർ വർഗീസ് ബേബി കായംകുളം (ഡയറക്ടർ), കെ. ബി. രാജൻ (ജോ. ഡയറക്ടർ), പാസ്റ്റർ എം.കെ. സ്കറിയ (സെക്രട്ടറി), ജോയി കടുക്കായിയ്ക്കൽ (ജോ. സെക്രട്ടറി) എന്നിവർ ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയ്ക്ക് നേതൃത്വം നൽകുന്നു.
വിവരങ്ങൾക്ക്: 944 63 444 90, 944 743 22 27
Advertisement






































