അറുപത്തിയഞ്ചിന്റെ നിറവിൽ കൊല്ലാട് ഐ.പി.സി എബനേസർ
കോട്ടയം: അറുപത്തിയഞ്ചിന്റെ നിറവിലാണ് കൊല്ലാട് ഐ.പി.സി എബനേസർ. വാർഷികവും, സ്തോത്രപ്രാർത്ഥനയും ആഗസ്റ്റ് 15, 16, 17 തീയതികളിൽ നടക്കും. 15ന് വെള്ളിയാഴ്‌ച വൈകിട്ട് 4നു ഏബനേസർ സംഗമം സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉത്ഘാടനം ചെയ്യും. 16ന് രാവിലെ നടക്കുന്ന മിഷൻ ആന്റ് യൂത്ത് മീറ്റിംഗിൽ പാസ്റ്റർ ജോയി തോമസ് (ന്യൂഡൽഹി), പാസ്റ്റർ ജിബു തോമസ് എന്നിവർ സന്ദേശം നൽകും. വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, റവ. ഡോ. എബി പീറ്റർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സെന്റർ ശുശ്രൂഷകർ, ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ അറുപത്തിയഞ്ചുവർഷത്തെ ഓർമ്മകളടങ്ങിയ ചരിത്രസ്‌മരണിക പ്രകാശിപ്പിക്കും. 17ന് ഞായറാഴ്ച്‌ച രാവിലെ 9ന് വിശുദ്ധ സഭായോഗം, കർത്തൃമേശയും നടക്കും.
കോട്ടയം സൗത്ത് സെൻ്ററിലെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ, തലയോലപ്പറമ്പ് എബനേസർ ബൈബിൾ കോളജ്, തേനിയിലെ ഗൂഡ്‌സാം മിഷൻ ഹോസ്പിറ്റൽ, സ്‌കൂൾ തുടങ്ങിയവയ്ക്കെല്ലാം സഭാംഗങ്ങളായവർ നേതൃത്വം നൽകി വരുന്നു. സഭാ അംഗങ്ങളായ നിരവധി മിഷനറിമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്നു.
ആറരപതിറ്റാണ്ടു മുൻപ് കൊല്ലാട് എന്ന കൊച്ചു ഗ്രാമത്തിൽ പ്ലാംപറമ്പിൽ പി.ഇ. ഈശോ, വെട്ടുവേലിൽ പാസ്റ്റർ വി.എം. ചാക്കോ, തൻ്റെ സഹോദരങ്ങൾ തുടങ്ങിയവരുടെ പ്രവർത്തനഫലമായി കഞ്ഞിക്കുഴി ഫിലദൽഫിയ സഭയിൽ ആരാധിച്ചുകൊണ്ടിരുന്നവർ ആരംഭിച്ച സഭാ കുടിവരവാണ് ഐ.പി.സി എബനേസർ കൊല്ലാടായി വളർന്നത്.
വാർഷിക പരിപാടികൾക്ക് സഭാശുശ്രൂഷകൻ പാസ്റ്റർ സജി ചെറിയാൻ, ജനറൽ കൺവീനർ പാസ്റ്റർ സാം തോമസ്, ജോൺ വി വർഗീസ്, പാസ്റ്റർ രെഞ്ചു കെ. തോമസ്, വി.വി. ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകും.
Advertisement














































































