ഏബനേസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിബ്ലിക്കൽ സ്റ്റഡീസ് ഗ്രാജുവേഷൻ

വടക്കുംചേരി:: ഏബനേസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിബ്ലിക്കൽ സ്റ്റഡീസ് പാലക്കാട് ബ്രാഞ്ച് ആദ്യ ബാച്ചിന്റെ ഗ്രാജുവേഷൻ നടന്നു. ഐപിസി ഷാലോം സഭയിൽ നടന്ന ഗ്രാജുവേഷനിൽ സെമിനാരി എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ കോർഡിനേറ്റർ പാസ്റ്റർ ജിജോ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജേക്കബ് ഡാനിയേൽ മുഖ്യ സന്ദേശം നൽകി.
ഇവാ. സുനൂപ് മാത്യു സ്റ്റുഡന്റസിനെ പ്രതിനിധീകരിച്ച് ഗ്രാജുവേഷൻ സന്ദേശം നൽകി. പാസ്റ്റമ്മാരായ സുരേഷ് റാബി, ഷിബു മാത്യു, ബിനിൽ, സാബിൻ, ജനീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ നോബി തങ്കച്ചൻ ലഘുസന്ദേശം നൽകുകയും ഇവാ. ബിനു വടക്കുംചേരി നന്ദിയും രേഖപ്പെടുത്തി. പാസ്റ്റർ ഈപ്പൻ സമാപന പ്രാർത്ഥന നടത്തി. ഡോ. തോമസ് എബ്രഹാം ആണ് ഏബനേസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിബ്ലിക്കൽ സ്റ്റഡീസിന്റെ സ്ഥാപക പ്രസിഡന്റ്.
Advertisement