കമനഹള്ളി ഐപിസി ശാലോം സെൻ്ററിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റം.22 മുതൽ
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് കമനഹള്ളി ( ലിംഗരാജപുരം) ഐപിസി ശാലോം വേർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 22 തിങ്കൾ മുതൽ ഒക്ടോബർ 12 ഞായർ വരെ നടക്കും.
ദിവസവും രാവിലെ 10.30 മുതൽ 1വരെയും വൈകിട്ട് 7 മുതൽ 9 വരെയുമാണ് ഉപവാസ പ്രാർത്ഥന.
ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ ജോൺ തോമസ് (ജോൺ തോമസ് ), കെ.സി.ഫിലിപ്പ്, എബി അയിരൂർ, ഷിജു കെ.വർഗീസ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
നമ്മുടെ രാജ്യത്തിനും, സഭയ്ക്കും , തലമുറയ്ക്കും വേണ്ടിയാണ് മധ്യസ്ഥത വഹിച്ച് പ്രാർത്ഥന നടത്തുന്നത്.
സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി ചക്കുംചിറ നേതൃത്വം നൽകും.

