അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന് കാനഡയിൽ ആദ്യ സഭാപ്രവർത്തനം ആരംഭിച്ചു

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന് കാനഡയിൽ ആദ്യ സഭാപ്രവർത്തനം ആരംഭിച്ചു

കാനഡ: ടൊറൻ്റോ മിസിസാഗയിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ 'രെഹബോത്ത് അസംബ്ലീസ് ഓഫ് ഗോഡ്, ടൊറൻ്റോ' എന്ന പേരിൽ സഭാ ആരംഭിച്ചു. സെപ്തംബർ 28 ഞായർ രാവിലെ 10 ന് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജോൺ തോമസ് കാനഡ സഭായോഗം പ്രാർത്ഥിച്ചു സമർപ്പിച്ചു. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അനുഗ്രഹ പ്രാർത്ഥന നടത്തി. നോർത്തിന്ത്യാ മിനിസ്ട്രി കമ്മിറ്റിയംഗം സ്വാൻകുട്ടി ഡാനിയേൽ, ബോബി ജോൺ കാൽഗറി, ബെൻസൺ മാത്യൂസ് എന്നിവർ ആശംസാ പ്രഭാഷണം നടത്തി.

സുവി. റോബി സ്വാൻകുട്ടി ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നു. ടൊറൻ്റോ മിസിസാഗയിൽ ലിവിംഗ് ആർട്സ് സെൻ്ററിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ 12 വരെ സഭായോഗം നടക്കും.

Advt.