ചൂണ്ടുവിരലിൽ പതിയുന്ന മഷി

ചൂണ്ടുവിരലിൽ പതിയുന്ന മഷി

ചൂണ്ടുവിരലിൽ പതിയുന്ന മഷി

ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കും നിരവധി വാദപ്രതിവാദങ്ങൾക്കും ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിനായി കേരളം നാളെ ഏപ്രിൽ 26നു പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. വോട്ട് ചെയ്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക എന്നത് നമ്മുടെ അവകാശമാണ്. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും വലിയ അധികാര വിനിയോഗമാണ് സമ്മതിദാന അവകാശം രേഖപെടുത്തുന്നതിലൂടെ നടക്കുന്നത്. നീതിപൂർവ്വവും, ഭയരഹിതവുമായി, സ്വാതന്ത്ര്യത്തോടെ  വോട്ട് ചെയ്യാനുള്ള സാഹചര്യം നമ്മുടെ സംസ്ഥാനത്തുണ്ട്.

ഭൂരിപക്ഷം പേർക്കും വോട്ട് ചെയ്യാൻ അതിയായ ആവേശമാണെങ്കിലും ഇതിനോടെല്ലാം വിമുഖത പുലർത്തുന്നവരും വർധിച്ചുവരുന്നുണ്ട്. "ഞാൻ ഒരാൾ വോട്ട് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കാൻ?', 'എന്റെ ഒരു വോട്ടിനു എന്ത് പ്രാധാന്യം?, ആരു ഭരിച്ചാലും ഈ സംവിധാനങ്ങൾ ഒന്നും മാറാൻ പോകുന്നില്ല’, ‘’ തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് വോട്ടിംഗിൽ നിന്നും മാറി നിൽക്കുന്ന പ്രവണത കാണുന്നുണ്ട്. എന്നാൽ പാഴാക്കുന്ന ഓരോ വോട്ടിന്റെയും വില വിലയേറിയതാണെന്ന സത്യം മനസിലാക്കാതെ പോവുകയാണ്. ഓരോ പൗരന്റെയും അവകാശമാണ് വോട്ടിംഗ്. ആ അവകാശം ഉപയോഗിക്കാത്തതിലൂടെ ജനാധിപത്യ സംവിധാനത്തിൽ നമ്മുടെ പങ്കാളിത്തം ഇല്ലാതാവുകയാണ്.

അടുത്ത അഞ്ചു വർഷത്തെ ഭരണകർത്താക്കളെ തിരഞ്ഞെടുക്കുന്നതിൽ നമ്മളും പങ്കാളിയാകുന്ന ഒരു നിമിഷമാണ് നാളെ. ഒന്നരമാസത്തോളം നീണ്ട സംഭവബഹുലമായ പ്രചാരണത്തിനൊടുവിൽ നടക്കുന്ന ജനഹിത പരിശോധന. ഇത്രയധികം വോട്ടർമാരുള്ള രാജ്യത്തു ഒരു പക്ഷേ ‘എന്റെ ഒരാളുടെ വോട്ടിന് എന്ത് പ്രസക്തി’ എന്ന ചോദ്യം നിങ്ങളുടെ മനസ്സിൽ രൂപപ്പെട്ടേക്കാം. എന്നാൽ നാം വോട്ട് ചെയ്തതുകൊണ്ട് മാത്രം ഒരുപക്ഷേ നാം ആഗ്രഹിച്ച ഒരു നേതാവ് അധികാരത്തിലെത്തണമെന്നില്ല.  എന്നാൽ നാം വോട്ട് ചെയ്യാതിരുന്നാൽ ആര് അധികാരത്തിൽ വരരുതെന്ന് നാം ആഗ്രഹിച്ചുവോ അവർ അധികാരത്തിലെത്താനുള്ള സാധ്യത കൂടും. 

ഓർക്കുക, നാം നമ്മുടെ അവകാശം രേഖപെടുത്തിയില്ലെങ്കിൽ ഒരു പക്ഷെ നാളെ നാം ദുഃഖിക്കേണ്ടിവരും. ജനാധിപത്യ സംവിധാനത്തിൽ നമ്മുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയമാണ് വോട്ടിംഗ്. അവരവരുടെ താൽപ്പര്യം രേഖപ്പെടുത്താനുള്ള ഈ അവസരം പാഴാക്കരുത്. സമ്മതിദാനം എന്നത് അവകാശം പോലെ തന്നെ ഉത്തരവാദിത്തം കൂടിയാണ്.

ഇന്ത്യൻ ഭരണഘടനാ ഉറപ്പുനൽകുന്ന അവകാശഗങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണകൂടം. വർഗീയ ശക്തികളെ അകറ്റിനിർത്തുന്ന ഒരു നിയമവാഴ്ച്ച. മതേതരത്വം കാത്തുസൂക്ഷിക്കുന്ന  

നാളെ വോട്ട് ചെയ്തില്ലെങ്കിൽ ഏതൊരു ദിവസത്തെയും പോലെ നാളെയും കടന്നുപോകും, എന്നാൽ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ് ഇതോടെ നാം തുലാസിൽ വെക്കുന്നതെന്ന കാര്യം മറക്കരുത്… രാജ്യത്തിനായി, നാം ഉൾപ്പെടുന്ന ജനതക്കായി സമ്മതിദാനാവകാശം വിനിയോഗിക്കുക.

നാം ആഗ്രഹിക്കുന്ന ഭരണം രാജ്യത്തു സംഭവിക്കണമെങ്കിൽ അതിനുവേണ്ട ഭരണാധികാരി അധികാരത്തിൽ വരണം. അതിനായി നാം വോട്ട് രേഖപ്പെടുത്തിയെ മതിയാകൂ. നാം വോട്ട് ചെയ്യാതിരിക്കുന്നതിലൂടെ  നാം ആഗ്രഹിക്കാത്ത വ്യകതികൾക്ക് ഭൂരിപക്ഷം വർധിക്കാനോ,  അധികാരത്തിൽ എത്താനോ ഉള്ള സാധ്യതയേറുകയാണ്.

Advertisement