ഇരവിപേരൂരിലെ പ്രഥമ പെന്തക്കോസ്ത് ഐക്യ കൺവൻഷൻ ഡിസംബറിൽ
ഇരവിപേരൂർ: ഇരവിപേരൂരിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് വിഭാഗങ്ങളുടെ സംയുക്ത വേദിയായ ഇരവിപേരൂർ പെന്തക്കോസ്തൽ ഇന്റർ-ചർച്ച് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ ഐക്യ കൺവൻഷൻ ഡിസംബർ 11 മുതൽ 13 വരെ ടി.കെ. റോഡിന് സമീപമുള്ള പൊടിപ്പാറ ജംഗ്ഷൻ ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർ ബാബു ചെറിയാൻ പിറവം, പാസ്റ്റർ ബിജു സി.എക്സ്., പാസ്റ്റർ രാജേഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും. എപിക് ടീം ഗാനങ്ങൾ ആലപിക്കും.
Advertisement





























Advertisement





































