ദുബായ് എബനേസർ ഐപിസി ഗ്ലോബൽ കുടുംബ സംഗമം ആഗസ്റ്റ് 1ന്
ദുബായ് : മിഡിൽ ഈസ്റ്റിലെ പ്രധാന പെന്തക്കോസ്ത് സഭകളിലൊന്നായ ദുബായ് എബനേസർ ഐപിസിയുടെ ഗ്ലോബൽ കുടുംബ സംഗമം ആഗസ്റ്റ് 1 ന് രാവിലെ 9.30 മുതൽ കുമ്പനാട് എലീം ഐപിസി ഹാളിൽ നടക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാർക്കുന്ന മുൻ സഭാംഗങ്ങൾ, മുൻകാല ശുശ്രൂഷകൻമാർ, നിലവിലുള്ള സഭാംഗങ്ങൾ എന്നിവർ പങ്കെടുക്കും.
ദീർഘ പതിറ്റാണ്ടുകളായി
സുവിശേഷ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ
സജീവമായ സഭയാണ് ഐപിസി എബനേസർ ദുബായ്. പാസ്റ്റർ ജോമോൻ കെ വർഗീസ് (പ്രസിഡണ്ട്), പാസ്റ്റർ തങ്കച്ചൻ വി ഡാനിയേൽ (വൈസ് പ്രസിഡണ്ട്), ഷിബു മുള്ളംകാട്ടിൽ (സെക്രട്ടറി), സജി വർഗീസ് (ജോയിൻ്റ് സെക്രട്ടറി), മാത്യു ജോൺ (ട്രഷറർ), പാസ്റ്റർ കെ വി തോമസ്, രാജൻ ജോൺ, സാമുവേൽ മത്തായി, ബിനു ജോൺ, ഡെന്നിസ് തോമസ്, ബിനു രാജ്, ഷിബു സാമുവേൽ (കമ്മിറ്റി അംഗങ്ങൾ), സബിൻ ചാക്കോ (ഓഡിറ്റർ) എന്നിവർ സഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഗ്ലോബൽ കുടുംബ സംഗമത്തിൻ്റെ കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാമുവേൽ ജോൺ (കോർഡിനേറ്റർ)
+91 98473 73143
Advertisement















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































