ഐപിസി വാഴൂർ ഗിലയാദ് സഭയ്ക്ക് പുതിയ ഹാൾ; ശിലാസ്ഥാപനം നടത്തി

ഐപിസി വാഴൂർ ഗിലയാദ് സഭയ്ക്ക് പുതിയ ഹാൾ; ശിലാസ്ഥാപനം നടത്തി

വാർത്ത:  അനീഷ് പാമ്പാടി

വാഴൂർ : ഐപിസി പാമ്പാടി സെന്റർ വാഴൂർ ഗിലയാദ് സഭയുടെ പുതുതായി നിർമ്മിക്കുന്ന ആരാധനാലയത്തിന്റെ ശിലാസ്ഥാപനം നടന്നു. സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസിന്റെ അദ്ധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ശിലാസ്ഥാപനം നിർവഹിച്ചു.

പാസ്റ്റർ ദാനിയേൽ ഐരൂർ സന്ദേശം നൽകി. പാസ്റ്റർമാരായ ഷാജി മർക്കോസ്, ചാക്കോ മാത്യു തുടങ്ങിയവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.  ബിജു മാത്യു ആശംസ അറിയിച്ചു. വാഴൂർ വരവുകാലായിൽ  വി. കെ സ്കറിയ (തങ്കച്ചൻ യൂ എസ് എ) സ്ഥലം സെന്ററിന് വാങ്ങി നൽകിയത്.