ലൈഫ് ലൈറ്റ് ക്യാമ്പ് 'എറൈസിംഗ് ജനറേഷൻ' ഡിസം.16 മുതൽ 

ലൈഫ് ലൈറ്റ് ക്യാമ്പ് 'എറൈസിംഗ് ജനറേഷൻ' ഡിസം.16 മുതൽ 

യുവജനങ്ങൾക്കും, കൗമാരക്കാർക്കും വേണ്ടി ക്രിയാത്മകമായ പ്രോഗ്രാമുകൾ ചേർത്ത് ഇണക്കിക്കൊണ്ട് രണ്ടു ദിവസത്തെ യൂത്ത് കോൺഫറൻസ് ബഹറിൻ കാൾട്ടൺ ഹോട്ടൽ,അടിലിയ, മനാമയിൽ ഡിസംബർ 16,17 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കും.

നാളെയുടെ ഭാവി വാഗ്‌ദാനങ്ങൾ ആയ ഇന്നത്തെ തലമുറകളുടെ വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം, നേതൃത്വപാടവം, ആത്മികനവോത്ഥാനം എന്നീ വ്യത്യസ്‌ത ഏരിയാകൾ ചേർത്ത് ക്രിയാത്മകരമായ സിലബസോടുകൂടിയും, വർക്ക്ബുക്കുകളോടു കൂടെയും ലൈഫ് ലൈറ്റ് മിനിസ്ട്രീസ് ബഹറിൻ ചാപ്റ്റർ ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.