ഡോ. ഐസക് പോൾ, തലശ്ശേരി ഗവണ്മെന്റ് ബ്രെണ്ണൻ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ
തലശേരി: കേരളത്തിലെ പ്രമുഖ സർക്കാർ ട്രയിനിംഗ് കോളജുകളിലൊന്നായ തലശേരി ബ്രണ്ണൻ കോളേജിൻ്റെ പ്രിൻസിപ്പലായി പ്രൊഫസർ ഡോ. ഐസക്ക് പോൾ നിയമിതനായി. തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ് കോളേജിലെ സീനിയർ പ്രൊഫസറായി പ്രവർത്തിച്ചു വരികയായിുന്നു ഡോ. പോൾ. എഡ്യൂക്കേഷനിൽ ഡോക്ടറൽ ബിരുദം നേടിയിട്ടുള്ള അദ്ദേഹത്തിൻ്റെ നിരവധി പ്രബന്ധങ്ങൾ പല ലോകോത്തര ജേണലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ നാല് ഗവ. ട്രയിനിംഗ് കോളജുകളിൽ ഒന്നാണ് തലശ്ശേരി ബ്രണ്ണൻ കോളജ്. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിലുള്ള വിവിധ വിദ്യഭ്യാസ പദ്ധതികളുടെ നിർവഹണ ചുമതലകൾ നിർവഹിച്ചിട്ടുള്ള ഡോ. ഐസക്ക് പോൾ അഞ്ചൽ എ ജി സഭാംഗമാണ്. ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ്റെ പാഠപുസ്‌തക പരിഷ്‌കരണ സമിതിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. ഷെറിൻ ജി. തോമസ്, അസോഷ്യെയേറ്റ് പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം . മക്കൾ : ജെസ്സിക്ക സാറ ഐസക്, ജയ്ഡൻ പോൾ ഐസക്, ജെനിറ്റ റോസ് ഐസക്.

