ഐപിസി പാമ്പാടി സെന്റർ സഹോദരി സമാജം വാർഷികം നടന്നു

ഐപിസി പാമ്പാടി സെന്റർ സഹോദരി സമാജം വാർഷികം നടന്നു

വാർത്ത: കൊച്ചുമോൾ അനീഷ് 

പാമ്പാടി :- വൈദ്യശാസ്ത്രം തള്ളിയാലും ദൈവം വ്യക്തികളെ തൊട്ടാൽ അവർ സൗഖ്യമുള്ളവരാകുമെന്ന് സിസ്റ്റർ ബെറ്റ്സി എബി പറഞ്ഞു. ഐപിസി പാമ്പാടി സെന്റർ കൺവെൻഷനോട് അനുബന്ധിച്ച് നടത്തിയ സഹോദരി സമാജം വാർഷികത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു സിസ്റ്റർ ബെറ്റ്സി എബി.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ അദ്ധ്യക്ഷനായിരുന്നു. സിസ്റ്റർ സൂസൻ ചെറിയാൻ ലഘു സന്ദേശം നൽകി. സിസ്റ്റർ ഷീല സാം സങ്കീർത്തനം വായിച്ചു. ബീന തോപ്പിൽ സ്വാഗതവും ബിന്ദു ഷാജി നന്ദിയും പറഞ്ഞു. വിവിധ നിലയിൽ കഴിവ് തെളിയിച്ച സഹോദരിമാർക്ക് സമ്മാനവും നൽകി.