അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല കൺവൻഷൻ ജനു.1 മുതൽ

അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല കൺവൻഷൻ ജനു.1 മുതൽ

കുണ്ടറ: അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല കൺവൻഷൻ ജനു.1 മുതൽ 4 വരെ കുണ്ടറ കെഐപി. കനാൽ ഗ്രൗണ്ടിൽ നടക്കും.

മധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ.സജി ഉദ്ഘാടനം ചെയ്യും.സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവൽ, സൗത്ത് ഇന്ത്യ ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. മാത്യു, പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ ജോ തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും. സംഗീതാരാധനക്ക് മദ്ധ്യമേഖല ക്വയർ നേതൃത്വം നൽകും.

ഡിസം.4 ന് ഞായറാഴ്ച പൊതുസഭാ യോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി സമാപിക്കും.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 26 സെക്ഷനുകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും  പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി പാസ്റ്റർ ടി. വി. പൗലോസ് ജനറൽ കൺവീനറായും സെക്ഷൻ പ്രസ്ബിറ്റന്മാറും മേഖലയിലെ ശുശ്രൂഷകന്മാരും കൺവീനർമാരായും വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന മധ്യമേഖല കൺവൻഷൻ സമൂഹത്തിനും സഭയ്ക്കും ഏറെ അനുഗ്രഹമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. തിരുവല്ലയിൽ നടന്ന പത്രസമ്മേളനത്തിൽ പാസ്റ്റർമാരായ ജെ. സജി(മധ്യമേഖല ഡയറക്ടർ), ടി.വി.പൗലോസ്, ഷൈജു തങ്കച്ചൻ, ഷോജി കോശി, കെ. എസ് സാമുവൽ, സഹോദരന്മാരായ ജിനു വർഗീസ്, ജെയ്സു വി. ജോൺ എന്നിവർ പങ്കെടുത്തു.