ഗുഡ്ന്യൂസ് പാലക്കാട് ചാപ്റ്റർ ഒരുക്കുന്ന മ്യൂസിക് നൈറ്റ് സെപ്.13 ന്
പാലക്കാട്: ഗുഡ്ന്യൂസ് പാലക്കാട് ചാപ്റ്റർ ഒരുക്കുന്ന മ്യൂസിക് നൈറ്റ് സെപ്.13 ന് അമ്പാഴക്കോട് ഐപിസി മഹനിയം വർഷിപ്പ് സെൻറ്റർ NLGM CAMPUS ൽ വൈകിട്ട് 5 ന് നടക്കും. ചാപ്റ്റർ പ്രസിഡൻറ്റ് പാസ്റ്റർ ജോർജ് മാത്യു അദ്ധ്യക്ഷനായിരിക്കും. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, പാലക്കാട് ജില്ലാ കോഡിനേറ്റർ ജോർജ് തോമസ് എന്നിവർ പ്രസംഗിക്കും.
ഗായകരായ പോൾസൺ കണ്ണൂർ , ജിക്സൺ ജോസ് ,പാസ്റ്റർ ഇ.റ്റി ജോസ്, ലിഷ കാതേട്ട് എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും. കീബോർഡിസ്റ്റ് സണ്ണി വയനാട്, ഐസൺ ജെയിംസ്, എന്നിവരും പങ്കെടുക്കും.
ചാപ്റ്റർ പ്രസിഡൻറ്റ് പാസ്റ്റർ ജോർജ് മാത്യു, ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ സനോജ്, ട്രഷറർ ദേവസ്യ പി.കെ, കൺവീനർമാരായ പാസ്റ്റർ ഷാജി തോമസ്, പാസ്റ്റർ ബിബിൻ ജോസഫ്, പാസ്റ്റർ റോബിൻ തോമസ് എന്നിവർ നേതൃത്വം നല്കും.

