ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൽ ഒരുക്കുന്ന ഓൺലൈൻ സംവാദം ആഗ.20 ന്
കോട്ടയം: സുവിശേഷ പ്രചാരണത്തോടനുബന്ധിച്ച് പലവിധ കോലാഹലങ്ങൾ ഇന്ന് വാർത്തകളിൽ ഇടം പിടിക്കുമ്പോൾ, സുവിശേഷീകരണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് ഒരു അവബോധം വരുത്തുക എന്ന ലക്ഷ്യത്തോടെ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംവാദവും ക്ലാസും നടത്തുന്നു.
ആഗസ്റ്റ് 20 ന് ബുധനാഴ്‌ച വൈകിട്ട് ഇന്ത്യൻ സമയം 8.30 ന് സൂമിൽ നടക്കുന്ന സമ്മേളത്തിൽ ഈ വിഷയത്തെക്കുറിച്ച് വേദ പണ്ഡിതരും അദ്ധ്യാപകരും സംസാരിക്കും.
"നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ" എന്ന ഗുരുവചനം ഏതൊരു ശിഷ്യനും അനുസ്സരിക്കുക എന്നത് ശിഷ്യധർമ്മം ആയിരിക്കെ, പരിഷ്കൃത സമൂഹത്തിൽ മറ്റുള്ളവർ അപവാദം പറയുവാൻ അവസ്സരം കൊടുക്കാതെ, ശിഷ്യധർമ്മം അഭംഗുരം അനുഷ്ടിക്കുന്നതിലേക്ക് വെളിച്ചം പകരുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവാദം ഒരുക്കുന്നതെന്ന്, മുഖ്യ സംഘാടകരായ ഗുഡ്‌ന്യൂസ് ബഹ്റിൻ ചാപ്പ്റ്റർ ഭാരവാഹികൾ അറിയിച്ചു.
ഗുഡ്ന്യൂസ് ബഹ്റിൻ ചാപ്പ്റ്റർ പ്രസിഡണ്ട് പാസ്റ്റർ ബിജു ഹെബ്രോൻ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ വേദാദ്ധ്യാപകരും എഴുത്തുകാരുമായറവ. ഡോ. ജെയിംസ് ജോർജ് ( പ്രിൻസിപ്പൽ, ബഥേൽ ബൈബിൾ കോളേജ്, പുനലൂർ ), പാസ്റ്റർ ഏബ്രഹാം വെൺമണി, എന്നിവർ സംസാരിക്കും.
സൂം ഐഡിയിലൂടെ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 94473 72726, +91 80898 17471

