ഗുഡ്ന്യൂസ് കർണാടക വാർഷിക സമ്മേളനം സെപ്റ്റം. 1ന് ബെംഗളൂരുവിൽ
ബെംഗളൂരു: ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ 5 - മത് വാർഷിക സമ്മേളനം സെപ്റ്റംബർ 1 തിങ്കൾ രാവിലെ 10ന് കൊത്തന്നൂർ ബൈരതി ബെസ്കോം ഓഫീസിന് സമീപം എമറാൾഡ് ഗ്രാൻഡ് ഹാളിൽ നടക്കും.
ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം.മാത്യൂ, ഓൺലൈൻ ന്യൂസ് എഡിറ്റർ സജി മത്തായി കാതേട്ട് ,റ സിഡൻറ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം , രക്ഷാധികാരി പാസ്റ്റർ കെ.എസ്. ജോസഫ് , കർണാടക കോർഡിനേറ്റർമാരായ പാസ്റ്റർ ജോൺ മാത്യൂ, ചാക്കോ കെ. തോമസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഡേവീസ് ഏബ്രഹാം, ലിഷ കാതേട്ട് എന്നിവർ ഗാനങ്ങൾ ആലപിക്കും.
കർണാടക ചാപ്റ്റർ പ്രസിഡൻറ് പാസ്റ്റർ ലാൻസൺ പി.മത്തായി, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസഫ് ജോൺ, സെക്രട്ടറി റെജി ജോർജ്, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ റോയ് ജോർജ്, ട്രഷറർ ബെൻസൺ ചാക്കോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
കർണാടകയിൽ ഗുഡ്ന്യൂസ് പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാനും സമ്മേളനത്തിൽ പങ്കെടുക്കുവാനും താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
പാസ്റ്റർ ലാൻസൺ പി. മത്തായി, 9986366735 , ചാക്കോ കെ തോമസ് 9448426369



