31 വർഷത്തെ പ്രവാസ ജീവിതത്തിനു വിട; എ.പി ഫിലിപ്പിന് സഭയുടെ യാത്രയയപ്പ്

31 വർഷത്തെ പ്രവാസ ജീവിതത്തിനു വിട; എ.പി ഫിലിപ്പിന് സഭയുടെ യാത്രയയപ്പ്

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌

ഷാർജ : 31 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഐപിസി യുഎഇ റീജിയൻ മുൻ ട്രഷറർറും കൌൺസിൽ മെമ്പറുമായ എ.പി ഫിലിപ്പിന് ഐപിസി യുഎഇ റീജിയൻ കൌൺസിൽ യാത്രയയപ്പ് നൽകി. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ റവ.ഡോ. വിൽ‌സൺ ജോസഫ് മൊമെന്റോ നൽകി. സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ ആശംസകൾ അറിയിച്ചു.

യുഎഇയിലെ വിശ്വാസ സമൂഹത്തിലെ പൊതു പരിപാടികളിൽ നിറസാന്നിധ്യമായ മഞ്ജു എന്നു വിളിപ്പേരുള്ള എ.പി. ഫിലിപ്പ് സഭയുടെ വളർച്ചക്കും കേരളത്തിലെ സുവിശേഷ വ്യാപനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു.

നാട്ടിൽ നിരണം ടാബർനാക്കൽ ഐപിസി സഭാംഗമാണ്. നാട്ടിൽ സുവിശേഷപ്രവർത്തനങ്ങളിൽ സജീവമാകാൻ ആഗ്രഹിക്കുന്ന ഫിലിപ്പിന് പ്രോത്സാഹനമായി ഭാര്യ മേഴ്‌സി ഫിലിപ്പ് മക്കൾ മേൽവിൻ ഫിലിപ്പ്- മരുമകൾ ബ്ലെസി മെൽവിൻ ബാംഗ്ലൂർ, മെഫിൻ ഫിലിപ്പ്, ജർമ്മനി എന്നിവർ ഒപ്പമുണ്ട്.