ഹാർട്ട്‌  ഓഫ്  ഗോഡ് സെമിനാർ  നവംബർ 17 മുതൽ

ഹാർട്ട്‌  ഓഫ്  ഗോഡ് സെമിനാർ  നവംബർ 17 മുതൽ

പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ പാസ്റ്റേഴ്സിനും സുവിശേഷ തൽപരരായ വിശ്വാസികൾക്കും വേണ്ടി ഒരുക്കുന്ന ഹാർട്ട്‌ ഓഫ് ഗോഡ് - 2025 സെമിനാർ  നവംബർ 17 മുതൽ 19 വരെ ദിവസവും രാവിലെ 9-30 മുതൽ 4 വരെ  പേരാമ്പ്ര ദയ പാലിയേറ്റീവ് കെയർ സെന്ററിൽ നടക്കും. " സഭയും സുവിശേഷീകരണവും " എന്നതാണ്  സെമിനാർ തീം.
ഐപിസി പേരാമ്പ്ര സെന്റർ മിനിസ്റ്റർ പാസ്റ്റർ എം എം മാത്യു  ഉദ്ഘാടനം ചെയ്യും. 

പാസ്റ്റർ അനീഷ് കെ. തോമസ് , പാസ്റ്റർ നോബിൾ പി തോമസ്,  പാസ്റ്റർ ഷിജു വർഗീസ്  (റാന്നി ), ഇവാ. ഷൈജു ടി കെ സി 
തുടങ്ങിയവർ  പ്രസംഗിക്കും. പാസ്റ്റർ ജോമോനും ടീമും സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും.

പാസ്റ്റർമാരായ എം എം മാത്യു , ബോബൻ ബേബി, എം ജെ പൊന്നച്ചൻ, ജോജി മാത്യു, ജെയിൻ പ്രബിൻ എന്നിവർ പ്രോഗ്രാം  കോഡിനേറ്റർമാരായും പാസ്റ്റർ ജെയ്സൺ മാങ്ങാനം പബ്ലിസിറ്റി കൺവീനർ ആയും പ്രവർത്തിക്കുന്നു.