ചിക്കാഗോയിൽ നിര്യാതയായ കുഞ്ഞമ്മ ജോർജിന്റെ സംസ്കാരം ഡിസം. 6 ന്

ചിക്കാഗോയിൽ നിര്യാതയായ കുഞ്ഞമ്മ ജോർജിന്റെ സംസ്കാരം ഡിസം. 6 ന്

ചിക്കാഗോ : കഴിഞ്ഞ ആഴ്ച നിര്യാതയായ പരേതനായ പാസ്റ്റർ എം.എസ് ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജിന്റെ സംസ്കാര ശുശ്രൂഷകൾ ഡിസംബർ 5 വെള്ളിയാഴ്ച വൈകിട്ട് ആറു മുതൽ പൊതു ദർശനവും അനുസ്മരണ സമ്മേളനവും നടക്കും. സംസ്കാരം ഡിസംബർ 6 ശനിയാഴ്ച രാവിലെ 9 ന്  ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയോടെ ഡെസ്പ്ലൈൻസിൽ ഉള്ള റിഡ്ജ് വുഡ് സെമിത്തേരിയിൽ നടക്കും

ചിക്കാഗോ:  പരേതനായ പാസ്റ്റർ എം.എസ് ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (86) ചിക്കാഗോയിൽ നിര്യാതയായി. പൊയ്കയിൽ പരേതരായ ചെറിയാൻ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. കേരളത്തിലെ വിവിധ സ്കൂളുകളിൽ അധ്യാപികയായിരുന്നു 1977 ലാണ് ചിക്കാഗോയിൽ കുടുംബമായി എത്തിയത്. ചിക്കാഗോ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ ടെക്‌നിഷൻ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്റർനാഷണൽ പെന്തെകോസ്റ്റൽ അസംബ്ലി സഭാംഗമാണ് 

 വിൽസൺ ജോർജ്, സക്കറിയ ജോർജ്, ഐപിസി മുൻ ജനറൽ കൗൺസിൽ അംഗം ലൂയി ചിക്കാഗോ, ഗാനരചയിതാവായ ഷേർളി ഫിലിപ്പ് ചിക്കാഗോ, വില്യം ജോർജ്, സാം ജോർജ് എന്നിവർ മക്കളും സൂസൻ ജോർജ്, ഷൈനി ജോർജ്, മാത്യു ഫിലിപ്പ്, ലൗലി ജോർജ്, ശ്വേതാ ജോർജ് എന്നിവർ മരുമക്കളും ആണ്.

വിവരങ്ങൾക്ക്: 312 810 55275

വാർത്ത: കുര്യൻ ഫിലിപ്പ്

Advt.

Advt.