ഐ.സി.പി.എഫ് വാർഷിക ക്യാമ്പ് ഒക്ടോ. 20 മുതൽ 

ഐ.സി.പി.എഫ് വാർഷിക ക്യാമ്പ് ഒക്ടോ. 20 മുതൽ 

കുമ്പനാട്: ഐ.സി.പി.എഫ് 43-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ 20 മുതൽ 23 വരെ കുമ്പനാട് മുട്ടമൺ മൗണ്ട് ഒലിവ് കൗൺസിലിംഗ് സെന്ററിൽ നടക്കും. 20 വെള്ളിയാഴ്ച വൈകിട്ട് 5നു ആരംഭിക്കുന്ന ക്യാമ്പ് 23, തിങ്കളാഴ്ച വൈകിട്ട് 10നു അവസാനിക്കും. 15 വയസിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം.

പ്രൊഫ. മാത്യു പി. തോമസ്, ഡോ. ജെയിംസ് ജോർജ്, ഡോ. സിനി ജോയ്‌സ് മാത്യു, ഇവാ. ക്രിസ്റ്റി ആൻഡ്രൂസ്, അജി മാർക്കോസ്, ജോഷൻ വർഗീസ് എന്നിവർ ക്ലാസുകൾ നയിക്കും. ഏഞ്ചലോസ്‌ ഗാനശുശ്രൂഷ നയിക്കും. ഉമ്മൻ പി. ക്ലമന്റ്സൺ, കെ.ഐ. മാത്യു  എന്നിവർ നേതൃത്വം നൽകും.

Advertisement