നെടുങ്കണ്ടത്ത് സുവിശേഷഘോഷണവും സംഗീത വിരുന്നും ഒക്ടോ. 5 മുതൽ
നെടുങ്കണ്ടം : ഐപിസി (മൈനർ സിറ്റി) ബെഥേൽ ചർച്ചും തടിയൂർ ഇമ്മാനുവേൽ ഗോസ്പൽ മിനിസ്ട്രിയും സംയുക്‌തമായി ഒക്ടോബർ 5 മുതൽ 7 വരെ സുവിശേഷഘോഷണവും സംഗീത വിരുന്നും നടത്തും. നെടുങ്കണ്ടം ഫെഡറൽ ബാങ്കിന് സമീപമുള്ള വരകുകാല ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം ഐപിസി കട്ടപ്പന സെൻ്റർ പാസ്റ്റർ എം.ടി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സജു ചാത്തന്നൂർ മുഖ്യ പ്രഭാഷകനായിരിക്കും. ഇമ്മാനുവേൽ ഗോസ്പൽ വോയ്സ് (തടിയൂർ) സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും. പാസ്റ്റർ ടോം തോമസ് , സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി.എം. തോമസ്കുട്ടി എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.




