NICOG സുവിശേഷ വിളംബര വാഹന റാലി ജനു.5 ന്
ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് (NICOG) ഗോൾഡൻ ജൂബിലി ജനറൽ കൺവെൻഷനോടനുബന്ധിച്ച് “രക്ഷയുടെ സന്തോഷം” എന്ന സന്ദേശവുമായി സുവിശേഷ വിളംബര വാഹന റാലി 2026 ജനുവരി 5 തിങ്കളാഴ്ച രാവിലെ 9.30ന് ചങ്ങനാശ്ശേരി പാലത്തറ ബൈപാസിൽ നിന്ന് ആരംഭിക്കും.
വൈ.പി.സി.എ, മിഷൻ, സൺഡേ സ്കൂൾ, ലേഡീസ് ഡിപ്പാർട്ട്മെന്റ് നേതാക്കൾ, സെന്റർ സെക്രട്ടറിമാർ, ബൈബിൾ കോളേജ് പ്രതിനിധികൾ, ജനറൽ കൺവെൻഷൻ കമ്മിറ്റി അംഗങ്ങൾ, വോളന്റിയേഴ്സ് എന്നിവർ നേതൃത്വം നൽകും.
തുരുത്തി, കുറിച്ചി, ചിങ്ങവനം, പള്ളം, മണിപ്പുഴ, പാക്കിൽ, പരുത്തുംപാറ എന്നിവ വഴി മൂലംകുളം ബഥെസ്ദാ നഗറിൽ 12.30ന് റാലി സമാപിക്കും.
ജനറൽ കൺവെൻഷന്റെ ആദ്യ ദിവസത്തിലും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
Advt.































Advt.
























