ഐപിസി ഹെബ്രോൻ ബൈബിൾ കോളേജ് : പി.ജി കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് (2026 -2029) ഹെബ്രോൻ ബൈബിൾ കോളേജിന്റെ (PG) ആഭിമുഖ്യത്തിൽ ആഗസ്റ്റ് 3 മുതൽ ആരംഭിക്കുന്ന ഹ്രസ്വകാല ഓൺലൈൻ പരിശീലന കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 വൈകുന്നേരം 4 വരെയാണ്. കോഴ്സിന്റെ പരിശീലന ഫീസ് 2000 രൂപയാണ്.
ആഗസ്റ്റ് 14-ന് ഈ ഓൺലൈൻ കോഴ്സ് അവസാനിക്കും. തുടർന്നുള്ള അസൈൻമെന്റുകൾക്ക് ശേഷം നിശ്ചയിക്കപ്പെട്ട ദിവസം രാവിലെ 10 പരീക്ഷയും തുടർന്ന് അഭിമുഖവും ഉണ്ടായിരിക്കും. ഇതിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
താല്പര്യമുള്ളവർ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം കുമ്പനാട് ഹെബ്രോൻപുരത്തിന് എതിർവശത്തുള്ള ഹെബ്രോൻ വ്യൂ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഐപിസി കേരള സ്റ്റേറ്റ് ഓഫീസിൽ നേരിട്ട് എത്തിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ഫോൺ മുഖേന വിവരമറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ഐപിസി കേരള സ്റ്റേറ്റ് ഓഫീസ്: 6282565810
പാസ്റ്റർ എൻ. വിജയകുമാർ (പി.ജി ബോർഡ് ചെയർമാൻ): 9447000181, 8078200181
ബ്രദർ പീറ്റർ മാത്യു കല്ലൂർ (പി.ജി ബോർഡ് സെക്രട്ടറി): 9847038083

