ലിയോ പതിനാലാമൻ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പുതിയ മാർപാപ്പ

മോൻസി മാമ്മൻ തിരുവനന്തപുരം
നാളുകൾ നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ കത്തോലിക്കാ സഭയുടെ വലിയ ഇടയനെ തെരഞ്ഞെടുത്തു. കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയായി ലിയോ പതിനാലാമൻ. അമേരിക്കക്കാരനായ കർദിനാളാണ് അദ്ദേഹം. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് അദ്ദേഹം.
2005ലെ ബനഡിക്ട് പാപ്പയുടെ തെരഞ്ഞെടുപ്പിന് തുല്യമായ രീതിയിലാണ് ഇന്നും നാലാം റൗണ്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.
മാർപാപ്പയുടെ തെരഞ്ഞെടുപ്പ് വിവരം പ്രഖ്യാപിച്ച് കൊണ്ട് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലെ പള്ളിയിൽ നിന്നും ആറ് തവണ പള്ളിമണികൾ മുഴങ്ങി. ഇതിന് പിന്നാലെ പള്ളിയുടെ ചത്വരത്തിന് മുന്നിൽ തടിച്ചുകൂടിയ വിശ്വാസികൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും ഈ സന്തോഷ വാർത്തയെ വരവേറ്റു. ഇക്കഴിഞ്ഞ ഈസ്റ്ററിന് തൊട്ടടുത്ത ദിവസമാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്.