ഓതറയിൽ ഐഒസി പെട്രോൾ - ഡീസൽ പമ്പ് പ്രവർത്തനം തുടങ്ങി
ഓതറ: ആൽത്തറ ജംഗ്ഷനിൽ കുഴിക്കൽ ഏജൻസി ഡീലറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ - ഡീസൽ പമ്പ് കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഷിബോ പി.മാത്യു അധ്യക്ഷത വഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അനുഗ്രഹ സമർപ്പണ പ്രാർത്ഥന നടത്തി. പ്രഫഷണൽ കൊറിയർ ഉടമ പി.എം.ഏബ്രഹാം ആദ്യ വിൽപ്പന നടത്തി.


പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമൻ കൊണ്ടൂർ, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജിമോൾ, വൈസ് പ്രസിഡന്റ് സ്റ്റാൻലി, റവ. പി.എസ്. തോമസ്, റവ. സിബി പി.മാത്യു, മലങ്കര ഓർത്തഡോക്സ് സഭ ഓതറ സെന്റ് ജോർജ് ദയറ സുപ്പീരിയർ മാർ അപ്രേം റമ്പാൻ, ഐഒസി സെയിൽസ് മാനേജർ അഭിജിത്ത്, മുൻ ഇന്ത്യൻ ഗോൾകീപ്പറും എസ്പിയുമായ കെ.ടി.ചാക്കോ, പിഡബ്ല്യുഡി കോൺട്രാക്ടർ തോമസുകുട്ടി തേവരുമുറി, പഞ്ചായത്ത് അംഗങ്ങളായ ജോൺ പി.ജോൺ, അനുപമ രാജൻ, റെജി തേവർകുഴിയിൽ, ജോസ് തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. പുന്നവേലിൽ തച്ചമല ബ്രദേഴ്സിൻ്റെ ഉടമസ്ഥതതയിലുള്ളതാണ് ഐഒസിയുടെ പുതിയ പെട്രോൾ ഡീസൽ പമ്പ്.

Advertisement





















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































