ലോകപ്രശസ്‌ത സുവിശേഷകൻ ഡിക് ഈസ്റ്റ്മാൻ കർത്തൃസന്നിധിയിൽ

ലോകപ്രശസ്‌ത സുവിശേഷകൻ ഡിക് ഈസ്റ്റ്മാൻ കർത്തൃസന്നിധിയിൽ

കൊളറാഡോ സ്പ്രിങ്‌സ്: പ്രശസ്ത ക്രിസ്തീയ സംഘടനയായ 'എവരി ഹോം' (Every Home) മുൻ പ്രസിഡന്റും ആഗോള സുവിശേഷ പ്രവർത്തകനുമായ ഡിക് ഈസ്റ്റ്മാൻ (82) അന്തരിച്ചു. അന്ത്യം അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട മിഷനറി പ്രവർത്തനങ്ങൾക്ക് ശേഷം.

അര നൂറ്റാണ്ട് ലോകമെമ്പാടുമുള്ള വിശ്വാസികളെ പ്രാർത്ഥനയ്ക്കും സുവിശേഷ പ്രചാരണത്തിനുമായി ഒരുമിപ്പിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.

റവ.ഡിക് ഈസ്റ്റ്മാന്റെ നേതൃത്വത്തിൽ  215 രാഷ്ട്രങ്ങളിൽ സുവിശേഷം എത്തിക്കാൻ എവരി ഹോമിലൂടെ സാദ്ധ്യമായി.

 ഏതാണ്ട് 200 കോടിയിലധികം ആളുകളിലേക്ക് സുവിശേഷ സന്ദേശം എത്തിക്കാനും,25 കോടിയിലധികം ആളുകളെ വിശ്വാസത്തിലേക്ക് നയിക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായി.

പ്രാർത്ഥനയുടെ ശക്തിയിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം, ലോകവ്യാപകമായി നിരവധി പ്രാർത്ഥനാ കൂട്ടായ്മകൾക്കും മിഷനറി ദൗത്യങ്ങൾക്കും രൂപം നൽകി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. പ്രാർത്ഥനയിലൂടെയും സുവിശേഷ പ്രവർത്തനത്തിലൂടെയും അദ്ദേഹം നൽകിയ ആഗോള സ്വാധീനം വരുംതലമുറകൾക്കും മാതൃകയായി നിലകൊള്ളുമെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.

ഡിക് ഈസ്റ്റ്മാൻ: പ്രാർത്ഥനയുടെയും സുവിശേഷത്തിന്റെയും ആഗോള ശബ്ദം

"പ്രാർത്ഥന സാഹചര്യങ്ങളെ മാറ്റുന്നു. പ്രാർത്ഥന മനുഷ്യരെ മാറ്റുന്നു. പ്രാർത്ഥന എന്നെയും മാറ്റുന്നു." - ഡിക് ഈസ്റ്റ്മാൻ

പ്രസിദ്ധനായ സുവിശേഷകനും ലോകമെമ്പാടുമുള്ള പ്രാർത്ഥനാ പ്രസ്ഥാനങ്ങളുടെ മുൻനിര നേതാവുമായിരുന്നു ഡിക് ഈസ്റ്റ്മാൻ. 'എവരി ഹോം ഫോർ ക്രൈസ്റ്റ് '  എന്ന അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡന്റായി 34 വർഷത്തോളം  സേവനമനുഷ്ഠിച്ചു.

യേശുക്രിസ്തുവിന്റെ സുവിശേഷം ലോകത്തിന്റെ അറ്റം വരെ എത്തിക്കാനും, പ്രാർത്ഥനയിലൂടെ ദൈവവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കാനും അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.

പ്രാർത്ഥനയെ ആസ്പദമാക്കി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പുസ്തകങ്ങൾ ലക്ഷക്കണക്കിന് ആളുകളെ പ്രാർത്ഥനാജീവിതത്തിലേക്ക് നയിച്ചു. ലോകമെമ്പാടുമുള്ള അനേകം അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അദ്ദേഹം മുഖ്യപ്രഭാഷകനായിരുന്നു.

 സുവിശേഷീകരണവും പ്രാർത്ഥനയും ലക്ഷ്യമാക്കി നിരവധി പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം രൂപം നൽകി. ലോകത്തിലെ ഓരോ വീട്ടിലും സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'എവരി ഹോം' പ്രസ്ഥാനത്തെ അദ്ദേഹം നയിച്ചു.

പ്രാർത്ഥനയിലൂന്നിയ ലളിതമായ ജീവിതശൈലിയും സുവിശേഷത്തോടുള്ള അടങ്ങാത്ത ആവേശവും അദ്ദേഹത്തെ ആഗോള ക്രൈസ്തവ സമൂഹത്തിലെ ശ്രദ്ധേയനായ വ്യക്തിത്വമാക്കി മാറ്റി.

ഒരു ക്രിസ്തീയ കുടുംബത്തിലാണ് ഈസ്റ്റ്മാൻ വളർന്നത്. കൗമാരകാലത്ത് ചില പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും, സഭയുമായുള്ള ബന്ധം ദൈവത്തോടുള്ള സ്നേഹം വളർത്താനും അവനെ സേവിക്കാനുള്ള ആഗ്രഹം ഉണ്ടാക്കാനും അദ്ദേഹത്തെ സഹായിച്ചു. ഒരു യൂത്ത് കോൺഫറൻസിൽ വെച്ചാണ് ശുശ്രൂഷയ്ക്കായുള്ള ദൈവവിളി അദ്ദേഹം തിരിച്ചറിഞ്ഞതും തന്റെ ജീവിതം ദൈവഹിതത്തിനായി സമർപ്പിച്ചതും.

ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മിനസോട്ടയിലെ മിനിയാപൊളിസിലുള്ള നോർത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിളിലും തിയോളജിയിലും ഉപരിപഠനം നടത്തി. തുടർന്ന് ചിക്കാഗോയിലെ മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലും, മാഡിസണിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിനിലും അദ്ദേഹം പഠനം തുടർന്നു.

തന്റെ പഠനകാലത്ത്, ക്യാമ്പസ് മിനിസ്ട്രിയിൽ സജീവമായി ഇടപെട്ടിരുന്ന ഡിക്, ഒരു പ്രഭാഷകൻ  സുവിശേഷകൻ എന്നീ നിലകളിൽ മികവ് പുലർത്തി.

1970-കളിൽ അമേരിക്കയിലുടനീളം ആഞ്ഞടിച്ച ക്രിസ്തീയ ഉണർവ് പ്രസ്ഥാനമായ 'ജീസസ് മൂവ്‌മെന്റിൽ' (Jesus Movement) പങ്കുചേർന്നുകൊണ്ടാണ് ഈസ്റ്റ്മാൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിക്കുകയും പള്ളികളിലും സമ്മേളനങ്ങളിലും പ്രസംഗിക്കുകയും ചെയ്തു. സുവിശേഷം പങ്കുവെക്കുന്നതിനോടൊപ്പം വിശ്വാസികൾക്ക് ക്രിസ്തുവിനോടുള്ള പ്രതിബദ്ധത വർദ്ധിപ്പിക്കാൻ അദ്ദേഹം പ്രോത്സാഹനം നൽകി.

​കൂടാതെ, അദ്ദേഹം 'പ്രാർത്ഥനാ സേന' (Prayer Corps) എന്ന പേരിൽ ഒരു സംഘടനയ്ക്ക് രൂപം നൽകി (പീസ് കോർപ്സിന്റെ മാതൃകയിൽ). കോളേജ് പഠനത്തിന് മുൻപായി യുവാക്കൾക്ക് ഒരു വർഷം ഒരുമിച്ച് താമസിച്ച്, തങ്ങളുടെ തലമുറയുടെ ആത്മീയ വിടുതലിനായി രാപ്പകൽ പ്രാർത്ഥനയിൽ ചെലവഴിക്കാൻ സാധിക്കുന്ന ഒരു വേദിയായിരുന്നു ഇത്.

1976-ൽ ഈസ്റ്റ്മാൻ 'ചേഞ്ച് ദി വേൾഡ് സ്കൂൾ ഓഫ് പ്രെയർ' (Change the World School of Prayer) സ്ഥാപിച്ചു. വിശ്വാസികളെ പ്രാർത്ഥനയുടെയും മദ്ധ്യസ്ഥ പ്രാർത്ഥനയുടെയും കലയിൽ പരിശീലിപ്പിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ഒരു പഠന പരമ്പരയായിരുന്നു ഇത്.

​ഈ പ്രസ്ഥാനം വളരെ പെട്ടെന്ന് ജനശ്രദ്ധയാകർഷിച്ചു. ലോകമെമ്പാടുമുള്ള 120 രാഷ്ട്രങ്ങളിലായി 20 ലക്ഷത്തിലധികം (2,000,000) ക്രിസ്ത്യാനികൾക്ക് പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചും ദൈവവുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഇതിലൂടെ പരിശീലനം ലഭിച്ചു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement