നെല്ലിക്കമൺ ഐപിസി ശതാബ്ദി : ഹൈറേഞ്ചിലേക്ക് മിഷൻ യാത്ര നടത്തി

റാന്നി : നെല്ലിക്കമൺ താബോർ ഐപിസിയുടെ ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈറേഞ്ച് മേഖലയിലേക്ക് ദ്വിദിന മിഷൻ യാത്ര നടത്തി. കുട്ടിക്കാനം, ഏലപ്പാറ കേന്ദ്രമാക്കി പരസ്യ യോഗങ്ങൾ, ഭവന സന്ദർശനം, മുറ്റത്ത് കൺവൻഷൻ എന്നിവ നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.
പാസ്റ്റർമാരായ കുര്യാക്കോസ് തോട്ടത്തിൽ, ഡിലു ജോൺ, കാലേബ് ജി ജോർജ് എന്നിവരും താബോർ പിവൈപിഎ പ്രവർത്തകരും നേതൃത്വം നൽകി.
Advertisement