33-ാമത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസം. 21 മുതല്‍
വേങ്ങൂര്‍: ഐ.പി.സി. വേങ്ങൂര്‍ സെന്‍ററിന്‍റെയും കിളിമാനൂര്‍ ഏരിയയുടെയും ന്യൂ ലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെയും നേതൃത്വത്തില്‍ 33-ാമത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 21 മുതല്‍ 28 വരെ ചെറുവക്കല്‍ ന്യൂ ലൈഫ് സെമിനാരി ഗ്രൗണ്ടിൽ നടക്കും. സെന്‍റര്‍ പ്രസിഡണ്ട് റവ. ഡോ. ജോണ്‍സണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ അനീഷ് ഏലപ്പാറ, ജോജിമോന്‍ ജോസ്, സജോ തോണിക്കുഴി,
സാജന്‍ ജോര്‍ജ്, അജി ആന്‍റണി, മനോജ് കുഴിക്കാല, ഫെയ്ത് ബ്ലെസ്സന്‍, ജോണ്‍സണ്‍ തോമസ്, സാബു വര്‍ഗ്ഗീസ്, ഷിബിന്‍ ശാമുവേല്‍, കെ.ജെ.തോമസ്, ജെഫി ജോര്‍ജ്, ടി.ജെ. ശാമുവേല്‍, ഷിജു വര്‍ഗ്ഗീസ് എന്നിവര്‍ ദൈവവചനം പ്രസംഗിക്കും.
ഗാനശുശ്രൂഷയ്ക്ക് ന്യൂ ലൈഫ് സിംഗേഴ്സ് നേതൃത്വം നല്‍കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 1 മണി വരെയും 2 മുതല്‍ 4 വരെയും ഉണര്‍വ്വ് യോഗവും വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വിമെന്‍സ് ഫെല്ലോഷിപ്പ് വാര്‍ഷികം, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സസ്ക്കേൂള്‍, പി.വൈ.പി.എ സംയുക്ത വാര്‍ഷികവും ഞായറാഴ്ച 8 മണിയ്ക്ക് കര്‍ത്തൃമേശ ശുശ്രൂഷയും സംയുക്ത ആരാധനയും നടക്കും. സെന്റർ സെക്രട്ടറി പാസ്റ്റര്‍ എം.സി.ജോണും കോളേജ് അഡ്മിനിസ്ട്രേറ്റര്‍ സാം സി. ഡാനിയേലും നേതൃത്വം നൽകും. വിവരങ്ങള്‍ക്ക് : ജോണ്‍സണ്‍ ജെ. : 9495474034, വില്‍സണ്‍ സാമുവല്‍ : 9447236394
Advt.





















Advt.
























