ക്രൈസ്റ്റ് ഫോളോവേഴ്സ് ചർച്ച് ജനറൽ കൺവൻഷൻ
മല്ലപ്പള്ളി: ക്രൈസ്റ്റ് ഫോളോവേഴ്സ് ജനറൽ കൺവൻഷൻ ജനുവരി 25, 26, 27 തീയതികളിൽ മല്ലപ്പള്ളി മങ്കുഴി പടി ഗവ. ഖാദി ഗ്രാമോദ്യോഗ് സ്ഥാപനത്തിന് എതിർവശം നടക്കും പ്രസിഡൻ്റ് പാസ്റ്റർ ജോർജ് വർഗീസ് ഉദ്ഘാടനം നിർവഹിക്കും .പാസ്റ്റർ റെജി മാത്യു പ്രസംഗിക്കും.
സ്നാനം, കർതൃ മേശ, സോദരി സമാജം , സൺഡേസ്കൂൾ യുവജന സമ്മേളനം എന്നിവ നടക്കും. മല്ലപ്പള്ളി ക്രൈസ്റ്റ് ബീറ്റ്സ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ഷാജി മാത്യു , പാസ്റ്റർ ഷൈൻ പീറ്റർ എന്നിവർ നേതൃത്വം നൽകും


