മാത്യു വർഗീസ് (72) ഗാന്ധിധാമിൽ നിര്യാതനായി
ഗാന്ധിധാം: ഗാന്ധിധാം ശാലേം ചർച്ചിലെ സീനയർ വിശ്വാസിയായിരുന്ന മാത്യു വർഗീസ് (റിട്ട. ഉദ്യോഗസ്ഥൻ, കണ്ടലാ പോർട്ട് - 72) നിര്യാതനായി. സംസ്കാരം മാർച്ച് 12 ന് രാവിലെ 8 ന് ഭവനത്തിൽ (E 278, NU-4, Sapnanagar, Gandhidham) നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 9 ന് ഗാന്ധിധാം ക്രിസ്ത്യൻ സെമിത്തേരിയിൽ.
തൃശൂർ സ്വദേശിയായ മാത്യു വർഗീസ് ചെറുപ്രായത്തിൽ ഗുജറാത്തിൽ ജോലിയോടനുബന്ധിച്ച് എത്തി. കണ്ടലാ പോർട്ടിൽ ഉദ്യോഗസ്ഥനായിരുന്നു.
അതോടൊപ്പം ചർച്ച് ഓഫ് ഗാന്ധിധാം എന്ന സഭയുടെ സീനിയർ ശുശൂഷകനും സഭാ നേതാവുമായിരുന്ന പരേതനായ പാസ്റ്റർ എൻ. സ്റ്റീഫൻ്റെ ശുശ്രൂഷകളിലും സഭയുടെ പ്രവർത്തനങ്ങളിലും ഏറെ സഹായിയായി നിലകൊണ്ടു. സുവിശേഷ വ്യാപനത്തിനും സഭാ പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു.
ഭാര്യ: സൂസമ്മ മാത്യു. മക്കൾ: ഷെറിൻ, മേഴ്സി. മരുമക്കൾ: ടൈറ്റസ്, റിജോ. കൊച്ചുമക്കൾ: ജോഹന, ജോഹാൻ.
വിവരങ്ങൾക്ക് : 98253 58012
വാർത്ത: ജോസ്കോ ജോസ് ഗാന്ധിധാം
Advertisement


















































