ഐപിസി കണ്ണൂർ സെന്റർ കൺവെൻഷൻ ഏപ്രിൽ 4 മുതൽ

വാർത്ത. തോമസ് ജേക്കബ് കണ്ണൂർ
കണ്ണൂർ: ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ മാസം 4 മുതൽ 6 ഞായർ വരെ കണ്ണൂർ ചെമ്പൻതൊട്ടി ഡ്രീം കാസ്റ്റിൽ ഓഡിട്ടോറിയത്തിൽ നടക്കും. വൈകുന്നേരം 6 മുതൽ 9 വരെ സുവിശേഷ യോഗങ്ങൾ നടക്കും. ഐപിസി കണ്ണൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ പി.ജെ. ജോസ് ഉത്ഘാടനം ചെയ്യും. ഐപിസി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ മാത്യു കാനചിറ എന്നിവർ പ്രസംഗിക്കും. ജീസസ് വോയിസ് സിങ്ങേഴ്സ് കണ്ണൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഏപ്രിൽ 5ന് ശനിയാഴ്ച വൈകുന്നേരം 4 മുതൽ 5 വരെ വിമൻസ് ഫെല്ലോഷിപ് വാർഷികം നടക്കും. ഞായറാഴ്ച രാവിലെ 9 മുതൽ 1 വരെ നടക്കുന്ന സംയുക്ത ആരാധനയോടും, കർത്തൃമേശയോടും കൂടി കൺവൻഷൻ സമാപിക്കും.
Advertisement