ഷൈൻ - സിലി ദമ്പതികൾക്ക് നേഴ്സിംഗിൽ ഡോക്ടറേറ്റ്

ഷൈൻ - സിലി ദമ്പതികൾക്ക് നേഴ്സിംഗിൽ ഡോക്ടറേറ്റ്
ഷൈൻ - സിലി ദമ്പതികൾ

ബെംഗളൂരു: ദീർഘ വർഷങ്ങളായി ബെംഗളൂരുവിൽ നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ഷൈൻ ഡാനിയേലും ഭാര്യ സിലി ഷൈനും വിവിധ വിഷയങ്ങളിൽ ഒരേസമയം ഡോക്ടറേറ്റ് (PhD) കരസ്ഥമാക്കി.

അടൂർ ആനന്ദപ്പള്ളി തേജസ് ഭവനിൽ വി.എസ്. ഡാനിയേലിന്റെയും ഗ്രേസിക്കുട്ടി ഡാനിയേലിന്റെയും മകൻ ഷൈൻ ഡാനിയേൽ  മാനസിക രോഗികളെ പരിചരിക്കുക (Psychiatric Nursing) എന്ന വിഷയത്തിലും  ഭാര്യ സിലി ഷൈൻ  പ്രസവശാസ്ത്രവും സ്ത്രീരോഗശാസ്ത്രവും (Obstetrics and Gynecology Nursing) വിഷയത്തിലും  അപൂർവ്വനേട്ടം കൈവരിച്ചത്. കൊല്ലം പുത്തൂർ മുണ്ടക്കൽ ഇടയിൽ വീട്ടിൽ ജോൺ മാത്യുവിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്.

കോവിഡ് കാലത്ത്  ലോക്ഡൗണിന്റെ കർശന നിയന്ത്രണങ്ങൾക്കിടയിലും അപരിചതനായൊരാൾക്ക് മരുന്നെത്തിക്കാൻ ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്ക് സ്വന്തം കാറിൽ പാഞ്ഞെത്തി ഒരു ജീവനു താങ്ങായത് ഷൈൻ ഡാനിയൽ എന്ന ചെറുപ്പക്കാരനാണ്. 

ബെംഗളൂരുവിൽ നിന്നൊരു 'മരുന്നോട്ടം'; അറിയാത്തൊരാളുടെ ജീവൻ കാക്കാൻ എന്ന തലക്കെട്ടോടെ ഗുഡ്ന്യൂസ് അടക്കമുള്ള  പത്രവാർത്തകളിൽ അന്ന് ഷൈൻ  നിറഞ്ഞു നിന്നിരുന്നു.
 2004 ൽ നേഴ്സിങ് പഠനത്തിനായി ബെംഗളൂരുവിൽ എത്തിയ ഷൈൻ ബിഎസ് സി, എം.എസ്.സി ബിരുദാനന്തര ബിരുദത്തിന് ശേഷം ആതുരസേവന രംഗത്ത് സജീവ പ്രവർത്തകനും 
പാസ്റ്റർ തോമസ് സി. ഏബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള ബാംഗ്ലൂർ ചോക്കസന്ദ്ര എ.ജി. സഭയിലെ സജീവാംഗവും ആത്മീയ കാര്യങ്ങളിൽ ഉത്സാഹിയും ആയിരുന്നു. 


ബെംഗളൂരുവിൽ സ്വന്തമായി നേഴ്സിങ് സ്ഥാപനം ആരംഭിച്ച ഷൈൻ 2011 ൽ വിവാഹിതനായി. 
കുവൈറ്റ് മിനിസ്ടിയിൽ 8 വർഷം  ജോലി ചെയ്തിരുന്ന ഭാര്യ സിലി ഉപരിപഠനത്തിനായി പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ബാംഗ്ലൂർ സേക്രഡ് ഹാർട്ട് നഴ്സിംഗ് കോളേജിലെ ഡയറക്ടറും കേരളത്തിൽ അടൂരിലുള്ള  ഡിവൈൻ ലോ കോളേജ് ഡയറക്ടറും തേജസ് ഗൈഡൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമാണ് ഷൈൻ ഡാനിയേൽ . 
 ആദം ഷൈൻ ഡാനിയേൽ ഏക മകനാണ്.

 ആനന്ദപ്പള്ളി എ.ജി സഭയിലെയും ബാംഗ്ലൂർ ചോക്കസന്ദ്ര എ.ജി. സഭയിലെയും മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പിലെയും സജീവ അംഗങ്ങളാണ് ഈ  കുടുംബം.

വാർത്ത: ചാക്കോ കെ.തോമസ്, ബെംഗളൂരു

Advt.

Advt.